Categories: World

റോമിലെ “കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ്‌ അസോസിയേഷന്” അഭിമാനമായി സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളി

റോമിലെ "കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ്‌ അസോസിയേഷന്" അഭിമാനമായി സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളി

സ്വന്തം ലേഖകൻ

റോം: റോമിലായിരിക്കുന്ന കേരളീയരായ ലത്തീൻ കത്തോലിക്കാ വൈദീകർക്കും സന്യസ്തർക്കും വൈദീകവിദ്യാർഥികൾക്കും അഭിമാനമായി യുവജന സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളിയുടെ സാന്നിധ്യം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു കാരണം ഫാ.ജോസഫ് കൊച്ചാപ്പിള്ളി “കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ്‌ അസോസിയേഷ”ന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നതാണ്.

വരാപ്പുഴ അതിരൂപത അംഗമായ ഫാ.ജോസഫ് കൊച്ചാപ്പിള്ളി റോമിലെ അൽഫോൻസിയാനം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ “ധാർമ്മിക ദൈവശാസ്ത്ര”ത്തിൽ രണ്ടാം വർഷ ഡോക്ടറേറ്റ് വിദ്യാർത്ഥിയാണ്. പ്രൊപ്പഗാന്താ ഫീദേയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ഭാരതീയനായ വരാപ്പുഴ അതിരൂപത അംഗമായ ജോസി എന്നു വിളിക്കപ്പെടുന്ന ഫാ.ജോസഫ് കൊച്ചാപ്പിള്ളി.

ഒക്ടോബർ മൂന്നുമുതൽ തുടങ്ങുന്ന സിനഡിൽ എല്ലാദിവസവും രാവിലെ 8.30 മുതൽ 12.30 വരെയും, വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഉള്ള സെഷനുകളിലാണ് പങ്കെടുക്കേണ്ടത്.

അപ്രതീക്ഷിതമായിട്ടാണ് ഈ അവസരം കടന്നുവന്നതെന്നും, ഇത് ദൈവഹിതമായി മനസിലാക്കുന്നുവെന്നും, അതുകൊണ്ടുതന്നെ സന്തോഷത്തോടെ സിനഡിൽ പങ്കെടുക്കുവാൻ പോകുന്നതെന്നും ഫാ.ജോസഫ് പറയുന്നു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago