Categories: Vatican

ആശയങ്ങളുടെ അധിനിവേശത്തിന് കീഴ്പ്പെടരുത്, ക്രിസ്തുപഠിപ്പിച്ച നന്മയുടെ സ്വാന്ത്ര്യത്തില്‍ ജീവിക്കുക; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

ആശയങ്ങളുടെ അധിനിവേശത്തിന് കീഴ്പ്പെടരുത്, ക്രിസ്തുപഠിപ്പിച്ച നന്മയുടെ സ്വാന്ത്ര്യത്തില്‍ ജീവിക്കുക; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: നിങ്ങൾ ആശയങ്ങളുടെ അധിനിവേശത്തിന് കീഴ്പ്പെടരുതെന്നും, ക്രിസ്തുപഠിപ്പിച്ച നന്മയുടെ സ്വാന്ത്ര്യത്തില്‍ ജീവിക്കുകയാണ് ഉത്തമമെന്നും യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ വിവിധരൂപതകളിലെയും സംഘടകളിലെയും യുവതീയുവാക്കളെ സിനഡു പിതാക്കന്മാര്‍ക്കൊപ്പം ഒക്ടോബര്‍ 6-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. 10,000-ല്‍ അധികം യുവജനങ്ങളാണ് പോള്‍ ആറാമന്‍ ഹാളില്‍ സമ്മേളിച്ചത്.

ദൈവം യുവജനങ്ങള്‍ക്കു നല്കിയിട്ടുള്ള അന്തസ്സ് അമൂല്യമാണെന്നും, അത് ആര്‍ക്കും പണയംവെയ്ക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുപോലെ തന്നെ, നിങ്ങളെ മറ്റൊരാള്‍ കച്ചവടവസ്തുക്കളെപ്പോലെ വാങ്ങാനോ, വിലപേശാനോ ഇടയാക്കരുത്. നിങ്ങളെ വശീകരിച്ച് വഴിതെറ്റിക്കാനോ, ആശയങ്ങളുടെ അധിനിവേശത്തില്‍ കീഴ്പ്പെടുത്താനോ അനുവദിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഞാന്‍ അന്തസ്സും സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ് എന്ന് ഓരോ യുവാവും യുവതിയും ചിന്തിക്കുമ്പോൾ, നിങ്ങള്‍ക്കായി ആർക്കും വിലപേശാനോ, നിങ്ങളെ അടിമയാക്കാനോ കഴിയുകയില്ല. എന്നാൽ, ക്രിസ്തു പഠിപ്പിക്കുന്നതും കാണിച്ചുതന്നിട്ടുള്ളതുമായ നന്മയുടെ സ്വാന്ത്ര്യത്തില്‍ നിങ്ങൾക്ക്‌ ജീവിക്കുവാനും സാധിക്കുമെന്ന് പാപ്പാ പഠിപ്പിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

9 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

24 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago