Categories: Vatican

ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു

ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു

 

സ്വന്തം ലേഖകൻ

റോം: ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ഒക്ടോബര്‍ 18-ന് ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു. തിരുസഭയിലെ ആവശ്യത്തിലായിരിക്കുന്ന പ്രാദേശിക സഭകളെ സഹായിക്കുന്ന പൊന്തിഫിക്കല്‍ സ്ഥാപനമായ Aid to the Church in Need ന്റെ നേതൃത്വത്തിലായിരുന്നു ജപമാലയജ്ഞം.

ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് 2010-മുതല്‍ പാക്കിസ്ഥാനില്‍ ജയില്‍വാസം അനുഭവിക്കുന്ന വീട്ടമ്മ, ആസിയ ബീബിയുടെ സമാധാനപരമായ ജയില്‍വിമോചനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്, ഏറെ പ്രത്രേകിച്ച് ലോകത്തെ 80 രാജ്യങ്ങളിലെ കുട്ടികള്‍ ഒക്ടോബര്‍ 18-ന് പ്രാര്‍ത്ഥിച്ചത്.

ആസീയ ബീബിയുടെ ഏറ്റവും ഇളയകുട്ടി ഐഷാമിന്‍റെ “തന്‍റെ അമ്മയ്ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം”, എന്ന അഭ്യര്‍ത്ഥ മാനിച്ചുകൊണ്ടായിരുന്നു, ലോകത്ത് ഐക്യവും സമാധാനവും ഉണ്ടാകാന്‍വേണ്ടിയുള്ള പ്രാർഥനയോടൊപ്പം, പ്രത്യേകിച്ച് ആസിയ ബീബിക്കുവേണ്ടി ജപമാല മാസമായ ഒക്ടോബര്‍ 18-Ɔο തിയതി വ്യാഴാഴ്ച ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചത്.

പാക്കിസ്ഥാനിലെ ഗ്രാമത്തിലെ കിണറ്റില്‍ വെള്ളം കോരവെ മുസ്ലീം സത്രീകളുമായുണ്ടായ വാഗ്വാദത്തില്‍ ഇസ്ലാമിനെതിരെ ദൈവദൂഷണം പറഞ്ഞു എന്ന കുറ്റംചുമത്തിയാണ് 5 കുഞ്ഞുങ്ങളുടെ അമ്മയായ ആസീയ ബിബീയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. “ക്രിസ്തു എന്നെ പാപങ്ങളില്‍നിന്നു മോചിച്ചു, മെഹമ്മദ് എന്തുചെയ്തു?” എന്ന് കിണറ്റിന്‍ കരയിലെ സ്ത്രീകളോട് ആസിയ ബീബി ഉയര്‍ത്തിയ ചോദ്യത്തിന്മേല്‍ ഉണ്ടായ പരാതിയായിരുന്നു വീട്ടമ്മയെ ലാഹോറിലെ ജയിലില്‍ എത്തിച്ചത്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago