Categories: Kerala

ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി

ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി

അനിൽ ജോസഫ്

തിരുവനന്തപുരം: ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം പാങ്ങോട് കാര്‍മ്മല്‍ ഹില്ലിലെ ആശ്രമ ദേവാലയത്തിനുളളിലേക്ക് മാറ്റി. ഇനി കാര്‍മ്മല്‍ഹില്ല് ദേവാലയത്തിനുളളില്‍ ബിഷപ്പ് ബന്‍സിഗര്‍ അന്ത്യവിശ്രമം കൊളളുന്ന അള്‍ത്താരയ്ക്ക് ഇടത് വശത്തായുളള കല്ലറക്ക് സമീപമായിരിക്കും ഫാ.അദെയോദാത്തസും അന്ത്യവിശ്രമം കൊളളുക.

ഇന്ന് വൈകിട്ട് ഫാ.അദെയോദാത്തൂസ് സേവനം ചെയ്ത ദേവാലയങ്ങളില്‍ പ്രദക്ഷിണം ചെയ്ത വിശ്വാസ ദീപശിഖ കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസില്‍ നിന്നും കര്‍മ്മലീത്താ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് ഏറ്റുവാങ്ങി.

തുടര്‍ന്ന്, പഴയകല്ലറയില്‍ നിന്ന് പുറത്തെടുത്ത ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീകശരീരം ദേവാലയത്തിലേക്ക് പ്രദക്ഷിണമായെത്തിച്ചു. തുടര്‍ന്ന്, ലത്തീന്‍ ഭാഷയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വിശ്വാസികള്‍ക്ക് അച്ചന്‍റെ ഭൗതീക ശരീരമടങ്ങുന്ന പെട്ടി തൊട്ട് പ്രാര്‍ത്ഥിക്കാനുളള അവസരവും ഉണ്ടായിരുന്നു. തുടര്‍ന്ന്, പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം അച്ചന്‍റെ ഭൗതീക ശരീരം ബിഷപ്പ് ബെന്‍സിഗറിന്‍റെ കല്ലറയ്ക്ക് സമീപം പ്രത്രേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്കരിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

12 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago