Categories: Vatican

1997-ലെ നോബല്‍ സമ്മാന ജേതാവ് ഇനി ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗം

1997-ലെ നോബല്‍ സമ്മാന ജേതാവ് ഇനി ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: 1997-ലെ നോബല്‍ സമ്മാന ജേതാവ് പ്രഫസര്‍ സ്റ്റീഫന്‍ ച്യൂവിനെയാണ് ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 23-Ɔο തിയതി വത്തിക്കാന്റെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗമായി പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്‍റെ (Molecular and cell Physiology) അദ്ധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു അദ്ദേഹം.

തന്മാത്രാ ജൈവ വളര്‍ച്ചയില്‍ നടത്തിയ ഗവേഷണപഠനങ്ങളാണ് ആധുനിക ചികിത്സാ സമ്പ്രദായത്തിന് സഹായകമായത്. ലെയ്സര്‍ രശ്മികള്‍ ഉപയോഗിച്ച് രോഗകാരണങ്ങളായി മനുഷ്യശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന തന്മാത്രകളെ സ്വതന്ത്രമാക്കാനാകുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് രോഗനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുമെന്നായിരുന്നു വിലയിരുത്തൽ. മാനവികതയ്ക്ക് ഏറെ പ്രയോജനകരമായ ഈ കണ്ടുപിടുത്തമാണ് സ്റ്റീഫന്‍ ച്യൂവിനെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമി (Pontifical Academy for Life) 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് സ്ഥാപിതമാണ്. മാനവികതയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ജീവന്‍റെ ധാര്‍മ്മികത പരിരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വത്തിക്കാന്‍ ‘ജീവന്‍റെ പൊന്തിഫിക്കല്‍ അക്കാഡമി’ സ്ഥാപിച്ചത്.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago