Categories: Kerala

ലത്തീൻ കത്തോലിക്കാ സമുദായ ദിന സംഗമം: സ്വാഗതസംഘ രൂപീകരണവും, ഓഫീസ് ഉദ്‌ഘാടനവും

ലത്തീൻ കത്തോലിക്കാ സമുദായ ദിന സംഗമം: സ്വാഗതസംഘ രൂപീകരണവും, ഓഫീസ് ഉദ്‌ഘാടനവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ വർഷം ഡിസംബർ 9-ന് നടക്കുവാൻപോകുന്ന ലത്തീൻ കത്തോലിക്കാ സമുദായ ദിന സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റായ തിരുവനന്തപുരം അതിരൂപത ആര്‍ച്ചുബിഷപ്പ് എം. സൂസപാക്യം മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം, വെള്ളയമ്പലം ജൂബിലി മെമോറിയൽ ആനിമേഷൻ സെൻ്ററിൽ വച്ച് രൂപീകരിച്ചു.

ബിഷപ്പ് ഡോ. ക്രിസ്തുദാസ് ചെയര്‍മാനും; ഫാ. ടോണി ഹാംലെറ്റ് ജനറല്‍ കണ്‍വീനറും; ആന്റണി ആല്‍ബര്‍ട്ട്, ഷേര്‍ളി ജോണി, ജോര്‍ജ് പള്ളിത്തറ, ജോണി എം.എ ഇമ്മാനുവല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി 251 അംഗങ്ങളാണ് സ്വാഗതസംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്.

തുടർപ്രവർത്തനങ്ങളുടെ ക്രോഡീകരണത്തിനായി ഒരു സ്വാഗതസംഘ ഓഫീസും ആരംഭിച്ചു. വെള്ളയമ്പലം സമന്വയ പാസ്റ്ററൽ സെൻ്ററിലാണ് ഈ സ്വാഗതസംഘ ഓഫീസ് പ്രവർത്തിക്കുക. സ്വാഗതസംഘ ഓഫീസിന്റെ ഉദ്ഘാടനം മോൺ. യൂജിൻ പെരേര നിർവഹിച്ചു.

ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സമുദായ ദിനാചരണത്തില്‍ തീരസംരക്ഷണവും തീരജനതയുടെ സമഗ്രവികസനവും ഗൗരവമായ ചര്‍ച്ചക്കും തുടര്‍നടപടികള്‍ക്കും തുടക്കം കുറിക്കും.

ഡിസംബര്‍ 9-ന് വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖത്താണ്‌ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമുദായ സമ്മേളനം.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

22 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago