Categories: World

ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് പുതിയ പ്രഡിഡന്റ്

ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് പുതിയ പ്രഡിഡന്റ്

സ്വന്തം ലേഖകൻ

ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് (എഫ്.എ.ബി.സി.)പുതിയ പ്രസിഡന്റ്. സലേഷ്യന്‍ സന്യാസസമൂഹാംഗവും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോയെയാണ് എഫ്.എ.ബി.സി.യുടെ
പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ രണ്ടു ദിവസമായി തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന എഫ്.എ.ബി.സി. സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സിലായിരുന്നു തെരഞ്ഞെടുപ്പ്. മ്യാന്മാറിന്റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് മൗങ്.

എഫ്.എ.ബി.സി. സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍നിന്നു കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പങ്കെടുത്തപ്പോൾ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ച് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പങ്കെടുത്തു. അതേസമയം, സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ആയിരുന്നു.

എഫ്.എബി.സി.യില്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്പ്സ് കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റുമാരും പൗരസ്ത്യ സഭകളുടെ അധ്യക്ഷന്മാരും അംഗങ്ങളാണ്. 1970-ലാണ് എഫ്.എബി.സി. നിലവിൽ വന്നത്.

പുതിയ പുതിയ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ബോയുടെ നിയമനം 2019 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

24 mins ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago