Categories: Parish

തിരുപുറം ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ തിരുനാളിന് തുടക്കമായി

തിരുപുറം ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ തിരുനാളിന് തുടക്കമായി

അനിൽ ജോസഫ്

കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ തിരുനാളിന് തുടക്കമായി. വൈകിട്ട് 5.45 – ന് ദേവാലയത്തിന് മുന്നില്‍ പുതുതായി സ്ഥാപിച്ച പുതിയ കൊടിമരം വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ആശീര്‍വദിച്ചു. തുടര്‍ന്ന്, ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

തിരുനാള്‍ ആരംഭ ദിവ്യബലിക്ക് രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പേയാട് സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ വചനം പങ്കുവച്ചു.

തിരുനാള്‍ ദിനങ്ങളില്‍ ഫാ.ഡെന്നിസ്കുമാര്‍, ഫാ.ജോയ്മത്യാസ്, ഫാ.ഷാജി ഡി. സാവിയോ, ഫാ.മാത്യു പനക്കല്‍, ഫാ.നിക്സണ്‍രാജ്, ഫാ.മനുവേല്‍ കരിപ്പോട്ട്, ഫാ.വല്‍സലന്‍ ജോസ്, ഫാ.റോബിന്‍ സി പീറ്റര്‍, ഫാ.ജയരാജ്, ഫാ.അനില്‍കുമാര്‍ എസ്. എം., ഫാ.സജിന്‍ തോമസ്, ഫാ.സി.ടി. രാജ്, ഫാ.ജോണ്‍ ബോസ്കോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഡിസംബര്‍ 8 – ന് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 9- ന് നവ വൈദികന്‍ ഫാ.സേവ്യര്‍ ഷൈനിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി. ആലുവ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്‍.ബി വചനം പങ്കുവയ്ക്കും. തുടര്‍ന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം.

10 – ന് വൈകിട്ട് 6 – ന് രൂപതാ ശുശ്രൂഷ കോ- ഓഡിനേറ്റര്‍ മോണ്‍.വി.പി. ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന്, സംയുക്ത വാര്‍ഷികം.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

13 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago