Categories: Parish

മേലാരിയോട്ടില്‍ ‘നന്‍മ മരം’ പൂക്കുന്നു

മേലാരിയോട്ടില്‍ 'നന്‍മ മരം' പൂക്കുന്നു

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് ‘നന്‍മ മരം’ പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്‍റെ ശിഖരങ്ങളില്‍ നന്‍മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്.

ക്രിസ്മസ് കാലത്ത് ഓരോ ആഴ്ചയും ചെയ്യുന്ന ‘നന്‍മ പ്രവര്‍ത്തികള്‍’ ശിഖരങ്ങളില്‍ പൂത്തുലയുമ്പോള്‍ പൂക്കളായി വിരിയുന്നത് ഒരു പുതിയ സംസ്ക്കാരം കൂടിയായി.

മതബോധനത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന നന്‍മ മരത്തിന്‍റെ ആശയം ഇടവകയുടെ സഹവികാരി അലക്സച്ചന്‍റേതാണ്. ക്രിസ്മസിന് എന്താണ് വ്യത്യസ്തമായി ചെയ്യുകയെന്ന ചിന്തയാണ് നന്‍മ മരത്തിന് പിന്നില്‍.

ഇടവകയിലെ എല്‍.കെ.ജി. ക്കാരന്‍ മുതല്‍ വയോധികര്‍ വരെ നന്‍മകളെ പൂക്കളായി വിരിയിക്കാന്‍ തുടങ്ങിയതോടെ നന്‍മനിറഞ്ഞ ക്രിസ്മസിന് പടര്‍ന്ന് പന്തലിക്കുകയാണ് ക്രിസ്മസ് കാലത്തെ ‘നന്‍മ മരം’.

മരത്തില്‍ വിരിയിക്കേണ്ട നന്‍മയെക്കിറിച്ച് ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായെങ്കിലും, വീട്ടില്‍ അപ്പനെയും അമ്മയും സഹായിക്കുന്നതു മുതല്‍ ക്രിസ്മസ്കാലത്ത് പ്രകൃതിയെ സംരക്ഷിക്കാന്‍ മരം നട്ടാല്‍പ്പോലും അത് നന്‍മയാണെന്ന് അച്ചന്‍റെ ഉപദേശം. പിന്നെ ആരും മടിച്ചില്ല സാഹായങ്ങളുടെയും സഹായികളുടെയും വലിയ നിര നീളുകയാണ് നല്‍മ മരച്ചുവട്ടില്‍.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

15 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago