Categories: Kerala

പൂങ്കാവ് മരിയൻ എക്സ്പോ 2018

പൂങ്കാവ് മരിയൻ എക്സ്പോ 2018

ജോസ് മാർട്ടിൻ

ആലപ്പുഴ: കൊച്ചി രൂപതയിലെ പ്രസിദ്ധ വിശുദ്ധവാര തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് ഔർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ “മരിയൻ എക്സ്പോ 2018” -നു തുടക്കമായി. ആലപ്പുഴ ജില്ലാ കലക്‌ടർ സുഹാസ് ഐ.എ.എസ്. ഉദ്‌ഘാടനം ചെയ്ത “മരിയൻ എക്സ്പോ 2018” ഡിസംബർ 16 മുതൽ 26 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയുടെ വിശ്വപ്രസിദ്ധമായ എട്ട് മരിയൻ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു ദൃശ്യാവിഷ്‌കരണമാണ് ഈ മരിയൻ എക്സ്പോയുടെ പ്രത്യേകത.

മരിയ ഭക്തി കൂടുതലായി ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം ആയിരത്തോളം വരുന്ന സിനിമ, നാടക കലാകാരന്മാർ പൂങ്കാവ് ഇടവക സമൂഹത്തോട് ചേർന്ന്, മൂന്ന് മാസത്തെ നിതാന്ത പരിശ്രമത്തിലൂടെയാണ് ഈ ദൃശ്യാവിഷ്‌കരണം യാഥാർഥ്യമാക്കിയതെന്നും മാതാവിലൂടെ ഈശോയിലേയ്ക്ക് എന്ന സന്ദേശമാണ് ഈ മരിയൻ എക്സ്പോയുടെ നൽകുന്നതെന്നും ഇടവക സഹ വികാരിയും എക്സ്പോ കോ-ഓർഡിനേറ്ററുമായ ഫാ.റിൻസൺ കാളിയത്ത് പറഞ്ഞു.

ഡിസംബർ 26 വരെ എല്ലാ ദിവസവും രാവിലെ 10 മണിമുതൽ വൈകിട്ട് 8 മണിവരെ സന്ദർശന സമയം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, പ്രവേശനം തികച്ചും സൗജന്യമാണ്.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago