Categories: Diocese

പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നു: കെ.എല്‍.സി.എ. നെയ്യാറ്റിന്‍കര രൂപത സമിതി

പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നു: കെ.എല്‍.സി.എ. നെയ്യാറ്റിന്‍കര രൂപത സമിതി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: രാജ്യത്ത് നിലനില്‍ക്കുന്ന പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നതായി നെയ്യാറ്റിന്‍കര രൂപതാ സമിതി. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നിലവില്‍ വന്നു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും, പിന്നോക്ക സമുദായ സംവരണ നിയമനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സംവരണം, നൂറ്റാണ്ടുകളായി ഒരു വലിയ സമൂഹം അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമര്‍ത്തലിന്‍റെയും, ചാതുര്‍വരേണ്യത്തിന്‍റെയും, അടിമത്വത്തിന്‍റെയും ഫലമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും നഷ്ടമായിട്ടുള്ളത് സാധ്യമാക്കുകയും, സാമൂഹ്യ നീതി ഉറപ്പുവരുതുകയും ചെയ്യുക ജനാധിപത്യ അവകാശമാണ്.

കേരള സര്‍ക്കാര്‍, കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുന്ന സ്ട്രീം ഒന്നിൽ മാത്രം സംവരണം നല്‍കാനുള്ള നടപടി അത്യന്തം അപലപനീയമാണ്. സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമായി സംവരണം പരിമിതപ്പെടുത്തിയിരിക്കുന്നു. പിന്നോക്ക സമുദായ സംവരണം ഇന്ന് നിലവിലുള്ള 50 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ചുരുക്കുന്ന നടപടിയാണ് സ്ട്രീം ഒന്നില്‍ മാത്രം സംവരണം നല്‍കുക എന്നത്.

ഉന്നത ഉദ്യോഗ മേഖലയില്‍ നിന്ന് പിന്നോക്ക സമുദായങ്ങളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള ഗൂഡ നീക്കത്തിന്‍റെ ഫലമാണിത്.

പി.എസ്.സി., കേരള പബ്ലിക് പരീക്ഷാ കമ്മീഷന്‍ അംഗീകരിച്ചുനല്‍കിയ സര്‍ക്കാര്‍ കരട് നിര്‍ദ്ദേശത്തില്‍, സ്ട്രീം ഒന്നിലും രണ്ടിലും സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ജില്ലാകേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം സ്ട്രീം ഒന്നില്‍ മാത്രമായി ഇപ്പോള്‍ സംവരണം പരിമിതപ്പെടുത്തിയിരിക്കുന്നു.

അടിയന്തിരമായി പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും, എല്ലാ സ്കീമിലും പിന്നോക്ക സമുദായ സംവരണം നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാവണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി ജോസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് അഡ്വ.ഡി.രാജു, സെക്രട്ടറി സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago