Categories: Kerala

സിസ്റ്റർ റോസിലിന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ’ അവാർഡ് കൈമാറി

സിസ്റ്റർ റോസിലിന് മുഖ്യമന്ത്രി പിണറായി വിജയൻ 'ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ' അവാർഡ് കൈമാറി

അനിൽ ജോസഫ്

തിരുവനന്തപുരം: ഉയർന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പൊതുസമൂഹത്തിൽ സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റേയും ശുശ്രൂഷ നിർവ്വഹിക്കുന്ന മഹത്തരമായ സേവനമാണ് സ്നേഹതീരത്തിലൂടെ സിസ്റ്റർ റോസിലിൻ പങ്ക് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനോനില തെറ്റിയത് മൂലം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ ഏറ്റെടുത്ത് സംരക്ഷിച്ച് പുന:രധിവസിപ്പിക്കുന്ന സ്നേഹതീരം സ്ഥാപക സിസ്റ്റർ റോസിലിന് കെയർ ആൻഡ് ഷെയർ ഏർപ്പെടുത്തിയ ‘ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ’ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും സമൂഹത്തിൽ നിന്ന് ആട്ടി അകറ്റപ്പെടുന്ന നില ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ തള്ളികളയുകയല്ല, അവർ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതി കൊണ്ട് ചേർത്ത് പിടിക്കുകയാണ്. ഇത്തരമൊരു സന്ദേശമാണ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂല്യങ്ങൾ മുറുകെ പിടിച്ച്‌ മനുഷ്യത്വപരമായ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്ന ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നാം നേരിട്ട മഹാദുരന്തത്തിൽ കെയർ ആൻഡ് ഷെയർ ഫലപ്രദമായ സഹായഹസ്തവുമായി മുന്നോട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചടങ്ങിൽ കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്യ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ, വനം വകുപ്പ് മന്ത്രി കെ.രാജു, മുൻ എംപി കെ എൻ ബാലഗോപാൽ, ഡി.കെ.മുരളി എം.എൽ. എ, എസ് വേണുഗോപാൽ, റവ.ഫാ.ജോസ് വിരുപ്പേൽ, കെ പി ചന്ദ്രൻ, ജാവൻ ചാക്കോ, അഡ്വ.മനു റോയി, ജോസി ജോസഫ് എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

23 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago