Categories: Kerala

കെ.എല്‍.സി.എ.യ്ക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റ് ആന്റണി നൊറോണ, സഹായദാസും ഉഷാകുമാരിയും വൈസ് പ്രസിഡന്‍റുമാര്‍

കെ.എല്‍.സി.എ.യ്ക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റ് ആന്റണി നൊറോണ, സഹായദാസും ഉഷാകുമാരിയും വൈസ് പ്രസിഡന്‍റുമാര്‍

സ്വന്തം ലേഖകൻ

എറണാകുളം: കെ.എല്‍.സി.എ. പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി ആന്റണി നൊറോണയും വൈസ് പ്രസിഡണ്ടുമാരിൽ നെയ്യാറ്റിൻകര രൂപത അംഗമായ ജെ.സഹായദാസും ഉഷാകുമാരിയും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കൊച്ചിയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി രൂപതാ ബിഷപ്പ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു.

ആന്‍റണി നൊറോണ അധ്യക്ഷതവഹിച്ച യോഗത്തിൽ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തുകയും, പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്സി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും ചെയ്തു. മോന്‍ ജോസ് നവാസ്, അഡ്വ. റാഫേല്‍ ആന്‍റണി, ഇ.ഡി.ഫ്രാന്‍സിസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.തോമസ് തറയില്‍, ഫാ.ഷാജികുമാര്‍, ജോയി ഗോതുരുത്ത്, അഡ്വ. ജസ്റ്റിൻ കരിപാട്ട്, എം.സി.ലോറന്‍സ്, ഫാ.ആന്‍റണി കുഴിവേലി, പൈലി ആലുങ്കല്‍, എന്നിവര്‍ പ്രസംഗിച്ചു.

വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെയാണ് ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി ആന്‍റണി നൊറോണ (കണ്ണൂര്‍), ജനറല്‍ സെക്രട്ടറിയായി അഡ്വ ഷെറി ജെ തോമസ് (വരാപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. എബി കുന്നിപ്പറമ്പില്‍ (വിജയപുരം) ട്രഷററായും, ജെ സഹായദാസ് (നെയ്യാറ്റിന്‍കര), ജോസഫ് ജോണ്‍സണ്‍ (തിരുവനന്തപുരം), അജു ബി ദാസ് (കൊല്ലം), ബേബി ഭാഗ്യോദയം (പുനലൂര്‍), ടി എ ഡാള്‍ഫിന്‍ (കൊച്ചി), ഇ ഡി ഫ്രാന്‍സിസ് (കോട്ടപ്പുറം) ഉഷാകുമാരി എസ് (നെയ്യാറ്റിന്‍കര) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും; ജസ്റ്റീന ഇമ്മാനുവല്‍ (ആലപ്പുഴ), എംസി ലോറന്‍സ് (വരാപ്പുഴ), ദേവസി ആന്‍റണി (വിജയപുരം), ജോണ്‍ ബാബു (കണ്ണൂര്‍), ബിജു ജോസി (ആലപ്പുഴ), ജസ്റ്റിന്‍ ആന്‍റണി (കോഴിക്കോട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും നിന്നുള്ള പ്രതിനിധികള്‍ കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ പങ്കെടുത്തു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

19 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

23 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago