Categories: World

പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

അനിൽ ജോസഫ്

പനാമ സിറ്റി: അമേരിക്കയിലെ പനാമയില്‍ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവലിന്. ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ 155 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷം യുവജനങ്ങളാണ് പങ്കെടുക്കുന്നത്.

നെയ്യാറ്റിന്‍കര രൂപതാ ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകനും ഗായകനും കീബോര്‍ഡിസ്റ്റുമായ എവുജിന്‍ ജീസസ് യൂത്തിന്‍റെ തന്നെ ബാന്‍ഡായ “വോക്സ് ക്രിസ്റ്റി”യുടെ പ്രധാന ഗായകനെന്ന നിലയിലാണ് പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് സംഗമത്തില്‍ വോക്സ് ക്രിസ്റ്റി ഉള്‍പ്പെടെ 2 ബാന്‍ഡുകള്‍ പങ്കെടുക്കന്നുണ്ട്.

ഇന്ന് ഇന്ത്യന്‍ സമയം 10 മണിയോടെ വോക്സ് ക്രിസ്റ്റിക്ക് പനാമയിലെ ഒമര്‍ പാര്‍ക്കില്‍ യുവജന സംഗമവേദിയില്‍ അരമണിക്കൂവര്‍ അവസരം ലഭിച്ചു. ഒരു മലയാള ഗാനവും മറ്റ് ഇംഗ്ലീഷ് ഗാനങ്ങളും ബാന്‍ഡ് അവതരിപ്പിച്ചു. ‘കുരിശിലൂടെ മാനവജനതയുടെ രക്ഷ’ എന്ന ആശയമായിരുന്നു നാടന്‍ പാട്ട് രൂപത്തില്‍ പനാമയിലെ യൂത്ത് സംഗമ വേദിയില്‍ എവുജിന്‍ സംഘവും അവതരിപ്പിച്ചത്.

തിരുവനന്തപുരം സംഗീത കോളേജില്‍ എം.എ. മ്യൂസിക് ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് 21 കാരനായ എവുഗിന്‍. 20 ഓളം ക്രിസ്ത്യന്‍ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുളള എവുജിന്‍റെ ജീവിതത്തില്‍ പനാമയില്‍ ലഭിച്ച അവസരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് ഈ യുവാവ്. ബാലരാമപുരം സ്വദേശികളായ എഡ്വിന്‍ മോറിസിന്‍റെയും ജാസ്മിന്‍ മേരിയുടെയും 4 മക്കളില്‍ 2 ാമനാണ് എവുജിന്‍ ഇമ്മാനുവല്‍.

22 -ന് ആരംഭിച്ച ആഗോള കത്തോലിക്ക യുവജനസംഗമം 27 പോപ്പ് ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ സമാപിക്കും. പനാമ തീരത്തോടു ചേര്‍ന്ന 64 ഏക്കര്‍ വിസൃതിയുളള സിന്‍റെ കോസ്റ്റെറ ബിച്ചാണ് യുവജന സംഗമത്തിന്‍റെ പ്രധാന വേദി.

 

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

18 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago