Categories: Parish

ബി.സി.സി. റിസോഴ്സ് പരിശീലനം സംഘടിപ്പിച്ചു

ബി.സി.സി. റിസോഴ്സ് പരിശീലനം സംഘടിപ്പിച്ചു

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷം 2019-2020-ന്റെ ഭാഗമായി വിദ്യാർത്ഥി കേന്ദ്രകൃതമായി ബി.സി.സി. കളിൽ നടത്തുന്ന പരിപാടികളിലൂടെ നമ്മുടെ സമുദായത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നത് ലക്ഷ്യം വച്ച് ഓരോ ബി.സി.സി. യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 അംഗ റിസോഴ്സ് ടീമിന്റെ ഇടവകതല പരിശീലനം 2019 മാർച്ച്‌ 3- ന് വൈകുന്നേരം 3 മണിക്ക് വെൺകുളം ദിവ്യകാരുണ്യ ദൈവാലയത്തതിൽ വച്ച് നടത്തി. കണ്ണറവിള പരിശുദ്ധാത്മ ദേവാലയവും, കഞ്ഞിരംകുളം ഫ്രാൻസിസ് അസീസി ദേവാലയവും സംയുക്തമായാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചത്.

ഇടവകവികാരി ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ പരിശീലനപരിപാടി ഉദ്‌ഘാടന യോഗത്തിൽ ബോർഡ്‌ ഫോർ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 1 മുതൽ പ്രത്യേക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുവെന്നും. ‘നവദർശനം’ എന്ന പേരിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞ കുട്ടികൾക്കായുള്ള പ്രവർത്തനത്തിന്റെ ആദ്യഘട്ടം നടക്കുമെന്നും ബോർഡ്‌ ഫോർ എഡ്യൂക്കേഷൻ ഡയറക്ടർ അറിയിച്ചു. മാർച്ച്‌ 31-ന് ഇടവകകളിൽ ഇടവക വികാരിയുടെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ പ്രോഗ്രാം ബി.സി.സി.കളിൽ ശക്തമായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കുട്ടിയെ പഠിപ്പിക്കുക അവനെ കൈപിടിച്ചു ഉയർത്തുക’ എന്ന ലക്ഷ്യം നാം മറന്നു പോകരുതെന്നും അച്ചൻ ഓർമിപ്പിച്ചു. മൂന്നു ഇടവകകളിൽ നിന്നുമായി 105 പേർ പങ്കെടുത്തു.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago