Categories: Kerala

മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഒ.എസ്.ജെ. സഭയുടെ പുതിയ പ്രൊവിൻഷ്യൽ

മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഒ.എസ്.ജെ. സഭയുടെ പുതിയ പ്രൊവിൻഷ്യൽ

സ്വന്തം ലേഖകൻ

കൊടുങ്ങലൂർ: മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഓബ്‌ളേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒ.എസ്.ജെ.) സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോട്ടപ്പുറം രൂപതാ വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, വിവിധ കമ്മീഷനുകളുടെ ജനറൽ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാർച്ച് 14-ന് പ്രൊവിൻഷ്യലായി ചുമതലയേൽക്കുമെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഓ.ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.

കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ പ്രാഥമിക വൈദീക പരിശീലനവും, ആലുവ കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനവും, റോമിലെ ഉർബാനിയൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 1986 ഒക്ടോബർ 5-ന് റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ച മോൺ. സെബാസ്റ്റ്യൻ ജെക്കോബി റോമിലെ ഉർബാനിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.

കോട്ടപ്പുറം രൂപതയിലെ മതിലകം സെന്റ് ജോസഫ് ഇടവകയിലെ പരേതരായ ജോസഫ് ജെക്കോബി, ക്ലാര ജെക്കോബിയുമാണ് മാതാപിതാക്കൾ.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

21 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago