Categories: Kerala

മദര്‍ പേത്രയും ദീനസേവന സഭയും കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ മഹത്തരം; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍

മദര്‍ പേത്രയും ദീനസേവന സഭയും കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ മഹത്തരം; ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്

മാറനല്ലൂര്‍: മദര്‍ പേത്രയും ദീനസേവന സഭയും കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ മഹത്തരമാണെന്ന് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ദീനസേവന സന്യാസ സഭയുടെ സ്ഥാപനത്തിന്‍റെ 50 ാം വാര്‍ഷികത്തിന് മാറനല്ലൂരില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. അംഗപരിമിതരോട് സഭാഗങ്ങളായ സന്യാസിനികള്‍ കാണിക്കുന്ന സ്നേഹവും കരുതലും മാതൃകാപരമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ പട്ടുവത്ത് അടുത്തകാലത്ത് ദൈവദാസിയായി പ്രഖ്യാപിക്കപെട്ട മദര്‍ പേത്രയാണ് 1969-ൽ സന്യാസസഭ സ്ഥാപിച്ചത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്, രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.അലക്സ് സൈമണ്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ജോസ് കല്ലേപളളി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

ജില്ലയിലെ മൈലം, വളളവിള, എരവന്‍തുറ, കൊടുമണ്‍, മാറനല്ലൂര്‍ തുടങ്ങിയ കോണ്‍വെന്‍റുകളിലെ സന്യാസിനിമാര്‍ പങ്കെടുത്തു. മാറനല്ലൂര്‍ കരുണാലയം കോണ്‍വെന്‍റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡി.മെലാലിയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജൂണ്‍ 1-ന് കണ്ണൂർ പട്ടുവം സഭയുടെ പ്രൊവിന്‍സ് ഹൗസില്‍ കണ്ണൂർ രൂപതാ മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് സമാപനമാവും.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 mins ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago