Categories: Kerala

പ്രശസ്ത ദൈവശാസ്ത്രജ്ഞൻഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി കപ്പൂച്ചിന്‍ നിര്യാതനായി

പ്രശസ്ത ദൈവശാസ്ത്രജ്ഞൻഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി കപ്പൂച്ചിന്‍ നിര്യാതനായി

അനിൽ ജോസഫ്

കോട്ടയം: പ്രശസ്ത ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ ഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി (88) കപ്പൂച്ചിന്‍ നിര്യാതനായി. സെന്‍റ് ജോസഫ് പ്രൊവിന്‍സ് അംഗമാണ്. സംസ്കാരം ചൊവ്വാഴ്ച തെളളകം വിദ്യാഭവന്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും.

ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാള്‍നാവര്‍, വാള്‍ട്ടര്‍ കാസ്പര്‍, ജെ.ബി.മെറ്റ്സ്, ജോവാക്കിം ഗനില്‍ക്ക, പീറ്റര്‍ എ.ഹ്യൂമണര്‍മന്‍ തുടങ്ങിയ വിഖ്യാതരായ ദൈവശാസ്ത്രജ്ഞരുടെ ശിഷ്യനാണ്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അച്ചന്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും; ജര്‍മ്മന്‍ ഭാഷയിലടക്കം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. കോട്ടയം തെളളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍ 33 വര്‍ഷം അധ്യാപകനായിരുന്നു. കപ്പൂച്ചിന്‍ സെന്‍റ് ജോസഫ് പ്രൊവിന്‍സിലെ അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍, കൗണ്‍സിലര്‍, തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ റെക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

കാഞ്ഞിരപ്പളളി ഇല്ലിക്കാമുറി പസേതരായ ഡൊമനിക് ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago