Categories: Vatican

മദ്ധ്യാഫ്രിക്കയിലെ കാരുണ്യത്തിന്റെ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ പാപ്പായുടെ അഭിനന്ദനം

മദ്ധ്യാഫ്രിക്കയിലെ കാരുണ്യത്തിന്റെ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ പാപ്പായുടെ അഭിനന്ദനം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: മദ്ധ്യാഫ്രിക്കയില്‍ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പരിചാരകയായ മിഷണറി സിസ്റ്റര്‍ കൊണ്‍ചേപ്തായ്ക്ക് പൊതുവേദിയിൽ വച്ച് ഫ്രാൻസിസ് പാപ്പായുടെ അഭിനന്ദനവും അനുമോദനവും. മാര്‍ച്ച് 27-Ɔο തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് 85-വയസ്സുള്ള സിസ്റ്റര്‍ കൊണ്‍ചേപ്തായെ പാപ്പാ അനുമോദിച്ചത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാസിമാരുടെ ജനോനിയിലെ സന്ന്യാസിനീ സമൂഹത്തിലെ (Congregation of the Daughters of St. Joseph in Genoni) അംഗമാണ് സിസ്റ്റര്‍ കൊണ്‍ചേപ്താ.

60 വര്‍ഷക്കാലമായി മദ്ധ്യാഫ്രിക്കയില്‍ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ കൊണ്‍ചേപ്തായെ ഫ്രാന്‍സിസ് പാപ്പാ ആദ്യം കണ്ടുമുട്ടിയത്, ഗര്‍ഭിണികളായ അമ്മമാര്‍ക്കുള്ള ബാംഗ്വിയിലെ പരിചരണകേന്ദ്രത്തില്‍ വച്ച് 2015 നവംബറിലായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രേഷിതജോലിയില്‍ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്ന മിഷണറിമാരായ വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും ഓര്‍ത്തുകൊണ്ടാണ് സിസ്റ്റര്‍ കൊണ്‍ചേപ്തയ്ക്കു താന്‍ ഈ അനുമോദനം നല്കുന്നതെന്ന് പാപ്പാ പറഞ്ഞു. അമ്മമാരെയും അവരുടെ കൈക്കുഞ്ഞുങ്ങളെയും പരിചരിക്കുക മാത്രമല്ല, അവരുടെ പ്രസവ ശുശ്രൂഷകയായും ജോലിചെയ്യുന്ന ഈ സഹോദരിയുടെ പ്രവര്‍ത്തനം മഹത്തരമെന്നും, ജീവിതസാക്ഷ്യംകൊണ്ട് ദൈവരാജ്യത്തിന്റെ വിത്തുപാകുന്നതും സ്വയം എരിഞ്ഞുതീരുന്നതുമായ സ്നേഹസമര്‍പ്പണമെന്ന് സിസ്റ്റര്‍ കൊണ്‍ചേപ്തയുടേതുമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago