Categories: Kerala

തിരുവനന്തപുരം അതിരൂപതയിലെ ഫാ.സാബാസ് ഇഗ്നേഷ്യസിന് അജപാലന ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

ഇനിമുതൽ 'റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്'

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഫാ.സാബാസ് ഇഗ്നേഷ്യസ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ‘അജപാലന ദൈവശാസ്ത്ര ഗവേഷണ’ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബുധനാഴ്ച്ച ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.സാബാസ് ഇഗ്നേഷ്യസ് അറിയപ്പെടുക ‘റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്’ എന്നായിരിക്കും.

ബെനഡിക്ട് പതിനാറാം പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ ‘സത്യത്തിൽ സ്നേഹം’ (Caritas in Veritate ) എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development ഓർഗനൈസഷൻസ്’ (UNDP) ന്റെയും മനുഷ്യവികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തുള്ളതായിരുന്നു പഠനം.

ഗവേഷണ പ്രബന്ധ ലക്ഷ്യം; ‘സത്യത്തിൽ സ്നേഹം’ എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development Organizations’ ന്റെയും വികസന വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ട്, ‘ഒരു പുതിയ വികസന സാധ്യതയ്ക്ക് രൂപം നൽകുകയും, ഈ വികസന സാധ്യത തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലനദൗത്യ ഇടങ്ങളിൽ എങ്ങനെ പരിപോഷപെടുത്താൻ സാധിക്കും എന്നും കണ്ടെത്തുകയുമായിരുന്നു. 4 വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന
അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.സാബാസ് ഇഗ്‌നേഷ്യസ്.

ഫാ.സാബാസ് തന്റെ ബിരുദാനന്തര ബിരുദം രണ്ടു വർഷം കൊണ്ട് “സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ” എന്ന വിഷയത്തിൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയത്.

തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവകയിൽ ജോർജ് ഇഗ്‌നേഷ്യസും നിർമല ഇഗ്‌നേഷ്യസുമാണ് മാതാപിതാക്കൾ.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago