Categories: Vatican

നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധ; ഫ്രാൻസിസ് പാപ്പായ്ക്ക് ട്രംപിന്റെ ഫോൺ കാൾ

ബുധനാഴ്ചയാണ് അദ്ദേഹം ഫോണില്‍ വിളിച്ച് തന്റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം പാപ്പായെ അറിയിച്ചത്

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിലെ പാരീസ് നഗരത്തിലെ വിശ്വവിഖ്യാതമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ അഗ്നിബാധയില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സീസ് പാപ്പായെ വിളിച്ച് തന്റെ ദു:ഖം അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം ഫോണില്‍ വിളിച്ച് തന്റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം പാപ്പായെ അറിയിച്ചത് എന്ന് വത്തിക്കാൻ വാര്‍ത്താവിനിമയ കാര്യാലയത്തിന്റെ ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി ട്വിറ്ററിലൂടെ അറിയിച്ചു.

അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്ന നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിച്ച് വലിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചത്.

നോട്രഡാം കത്തീഡ്രലിന്റെ പുന:ര്‍നിര്‍മ്മാണത്തിന് വന്‍ കമ്പനികളും വ്യവസായപ്രമുഖരും മറ്റും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭാവന ഇപ്പോൾ തന്നെ നൂറുകോടിയോളം യൂറോ, അതായത് ഏകദേശം 800 കോടി രൂപ കവിഞ്ഞിട്ടുണ്ട്.

നോട്രഡാം കത്തീഡ്രലിന്റെ പുന:ര്‍നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍, അതായത്, 2024-ലെ പാരീസ് ഒളിമ്പിക് മാമങ്കത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ കരുതുന്നത്.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

8 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

24 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago