Categories: Daily Reflection

ഏപ്രിൽ 19: ദുഃഖവെള്ളി

യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു

ഇന്നത്തെ ആരാധനാക്രമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പീഡാനുഭവ വിവരണമാണ് നാം ശ്രവിക്കുന്നത് (യോഹന്നാൻ 18-19). യേശുവിനെ ബന്ധിക്കുന്നത് തുടങ്ങി വിചാരണയ്ക്കും കുരിശുമരണത്തിനും ശേഷം കല്ലറയിൽ അടക്കം ചെയ്യുന്നത് വരെയുള്ള ഭാഗമാണ് നാം ധ്യാനിക്കുന്നത്.

കുരിശിൽ നിന്നുള്ള യേശുവിന്റെ അവസാന വാക്കുകൾ “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നതാണ്. എല്ലാം അവസാനിച്ചു, ഇനി ഒരു പ്രതീക്ഷയുമില്ല എന്നതല്ല ഈ വാക്കുകളുടെ അർത്ഥം. മറിച്ച്, താൻ എന്തിനായി ലോകത്തിലേക്ക് വന്നോ ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകൾ. മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിച്ച്, പറുദീസാ അവനു തുറന്നു കൊടുക്കുക എന്ന പിതാവായ ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാനാണ് യേശു മനുഷ്യനായി അവതരിച്ചത്. ഇതാ ഈ കുരിശിൽ വച്ച് ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതിയോട് പൂർണ്ണമായി അനുസരണയുള്ളവനായി പുത്രനായ ദൈവം മനുഷ്യകുലത്തിന്റെ രക്ഷ നേടിയെടുക്കുന്നു.

യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു. ഓരോരുത്തനേയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ആദ്യമാതാപിതാക്കൾ അനുസരണക്കേടു വഴിയായി പാപം ചെയ്യുകയും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകന്നു പോവുകയും ചെയ്തെങ്കിൽ, കുരിശുമരണത്തോളം ദൈവത്തോട് അനുസരണയുളവായി യേശു മനുഷ്യകുലത്തെ ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.

ഇന്ന് ക്രൂശിതരൂപത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നെ പാപത്തിൽ നിന്നും പാപത്തിന്റെ പരിണിതഫലങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു യേശുവിന്റെ ബലി എന്ന് കൃതജ്ഞതയോടെ നമുക്കോർക്കാം, അവിടുത്തെ ആരാധിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

17 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago