Categories: Kerala

പ്രാർത്ഥനാ സംഗമം നടത്തി തങ്ങളുടെ പ്രതിക്ഷേധമറിയിച്ച് കൊല്ലം രൂപതാ കെ.സി.വൈ.എം.

പ്രാർത്ഥനാ സംഗമത്തിന് കൊല്ലം രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ മുല്ലശ്ശേരി നേതൃത്വം നൽകി

ബിബിൻ ജോസഫ്

കൊല്ലം: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. കൊല്ലം ഫാത്തിമ മാതാ തീർത്ഥാടന ദേവാലയത്തിൽ വച്ചു സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിന് കൊല്ലം രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ മുല്ലശ്ശേരി നേതൃത്വം നൽകി.

പ്രാർത്ഥനാ സംഗമത്തിന്റെ ഭാഗമായി ‘സമാധാനദീപം’ തെളിച്ച് ശ്രീലങ്കയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഉത്ഥാനത്തിരുനാൾ ദിനത്തിൽ യാഥാർത്ഥത്തിൽ ക്രിസ്തുവിന്റെ യഥാർത്ഥ രക്തസാക്ഷികളായി മാറുകയായിരുന്നു ശ്രീലങ്കയിലെ നമ്മുടെ സഹോദരങ്ങളെന്ന് ബിഷപ്പ് പറഞ്ഞു. ശ്രീലങ്കയില്‍ സമാധാനം ഉണ്ടാവാന്‍ വേണ്ടി വ്യക്തിപരമായും കൂടാതെ നമ്മൾ ഓരോരുത്തരും കുടുംബങ്ങളിലും പ്രാര്‍ത്ഥനകൾ നടത്തണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

പ്രാർത്ഥനാ സംഗമത്തിനും, സമാധാനദീപം തെളിയിക്കൽ ചടങ്ങിനും രൂപതാ അധ്യക്ഷനോടൊപ്പം കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.ഷാജൻ നൊറോണ SDB, അസി.ഡയറക്ടർ ഫാ.ബിബിൻ, ആനിമേറ്റർ സിസ്റ്റർ മേരി രജനി CCR, രൂപതാ പ്രസിഡണ്ട്‌ എഡ്‌വേർഡ്‌ രാജു, ജനറൽ സെക്രട്ടറി വിപിൻ, രൂപതാ ഭാരവാഹികളായ മനീഷ്, നിധിൻ, ഡെലിൻ, കിരൺ, ബിനോയ്‌, ജോസ്ന, ജോസി, മാനുവൽ എന്നിവർ നേതൃത്വം നൽകി.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

9 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

24 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago