Categories: Diocese

കെ.സി.വൈ.എം. കാട്ടാക്കട ഫെറോനാസമിതി “യുവജനദിനം” ആഘോഷിച്ചു

RADUNO 2K19-ലെ ചർച്ചാക്‌ളാസിലും, പൊതുസമ്മേളനത്തിലും നിരവധി യുവജനങ്ങൾ പങ്കുചേർന്നു

അനുജിത്ത്

കാട്ടാക്കട: കെ.സി.വൈ.എം. കാട്ടാക്കട ഫെറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ “RADUNO 2k19” എന്നപേരിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച മണ്ഡപത്തിൻകടവ് വി.ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ സംഘടിപ്പിച്ച RADUNO 2K19-ലെ ചർച്ചാക്‌ളാസിലും, പൊതുസമ്മേളനത്തിലും നിരവധി യുവജനങ്ങൾ പങ്കുചേർന്നു.

യുവജനങ്ങൾ വിവേകത്തോടെയും വിശ്വാസത്തോടെയുമുള്ള മാതൃകാ ജീവിതം നയിക്കുന്നവരാകണമെന്ന് ക്ലാസ്സിൽ ഫാ.ബെനഡിക്ട് യുവജനങ്ങളോടു വിവരിച്ചു.

തുടർന്ന്, ഫെറോന പ്രസിഡന്റ് രതീഷ് അധ്യക്ഷനായിരുന്ന പൊതു സമ്മേളനം മണ്ഡപത്തിൻകടവ് ഇടവക വികാരി റവ.ഡോ.ആർ.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഫെറോനാ കെ.സി.വൈ.എം. ഡയറക്ടർ ഫാ.ബനഡിക്ട് ജി.ഡേവിഡ് ആശംസകൾ അർപ്പിച്ചു.

കൂടാതെ, പൊതുസമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ മികച്ച റാങ്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

20 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago