Categories: Diocese

പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മൂന്നാമത്തെ ലോറി പുറപ്പെട്ടു

പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മൂന്നാമത്തെ ലോറി പുറപ്പെട്ടു

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: പ്രളയബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിക്കുന്നതിലേക്കായി മൂന്നാമത്തെ ലോറി പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.

കഴിഞ്ഞ 2 ദിവസങ്ങളിലായി 2 വാഹനങ്ങളാണ് വയനാടിലേക്കും, കണ്ണൂരിലേക്കും അവശ്യ സാധനങ്ങളുമായി പോയത്. ബിഷപ്പിന്‍റെ നിര്‍ദേശപ്രകാരം 2 ദിവസം കൊണ്ട് രൂപതയുടെ വിവിധ ദേവാലയങ്ങളുടെയും, ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ കളക്ഷന്‍ സെന്‍ററുകളിലൂടെ എത്തിച്ച സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണത്തിനായി കൊണ്ട് പോയത്.

രൂപതയിലെ സാമൂഹ്യ സംഘടനയായി നിഡ്സാണ് പരിപാടി ഏകോപിപ്പിച്ചത്. കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ ഒരു ലോറിക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചിരുന്നു. ആഹാര സാധനങ്ങള്‍ ഒഴിവയാക്കി അത്യാവശ്യം വേണ്ട മറ്റുസാധനങ്ങളും, പണവും, തുണികളുമാണ് രൂപത എത്തിക്കുന്നത്.

15-ന് രാത്രി 8 മണിവരെ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററിലെ കളക്ഷന്‍ സെന്‍റര്‍ വഴിയാണ് സാധനങ്ങളുടെ ശേഖരണം ഏകോപിപ്പിച്ചത്. കോഴിക്കോട് എത്തിച്ച സാധനങ്ങള്‍ കോഴിക്കോട് രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡിന് കൈമാറി.

 

രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്‍റോ കെ.സി.വൈ.എം. രൂപത പ്രസിഡന്‍റ് ജോജി ടെന്നിസണ്‍, കെഎല്‍സിഡബ്ല്യഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്‍റില്‍സ്, ജോസ്കാര്‍ത്തിക തുടങ്ങിയവര്‍ നിരന്തര സാന്നിധ്യമായിരുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago