Categories: Diocese

നെയ്യാറ്റിൻകരയിൽ കെ. സി. വൈ. എം.ന്റെ ഉത്സവ് യുവ 2K19 രൂപതാ കലോത്സവം അരങ്ങേറി

പതിനൊന്നു ഫെറോനകളിൽ നിന്നുമായി അഞ്ഞൂറോളം യുവജന കലാ പ്രതിഭകൾ പങ്കെടുത്തു...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സംഘടിപ്പിച്ച “ഉത്സവ് യുവ 2K19” രൂപതാ കലോത്സവം അവതരണ മത്സരങ്ങൾ നവംബർ രണ്ടാം തീയതി വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ വച്ച് നടത്തി. “സ്നേഹത്തിൽ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രൂപതാ കലോത്‌സവം.

“ഉത്സവ് യുവ 2K19” ന്റെ അവതരണ മത്സരങ്ങൾ കെ.സി.വൈ.എം. (ലാറ്റിൻ) സംസ്‌ഥാന ഡയറക്ടർ ഫാ.പോൾ സണ്ണി ഔദോഗികമായി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം.രൂപതാ പ്രസിഡന്റ്‌ ശ്രീ.ജോജി അധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ബിനു റ്റി. അനുഗ്രഹ  പ്രഭാഷണം നടത്തുകയും; ഉണ്ടൻകോഡ് ഫെറോന ഡയറക്ടർ ഫാ.യേശു ദാസ്, രൂപത ആനിമേറ്റർ ശ്രീ മോഹൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. രൂപതാ ജനറൽ സെക്രട്ടറി ശ്രീ.മനോജ്‌ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതവും, രൂപതാ ട്രെഷറർ ശ്രീ.അനിൽ ദാസ് നന്ദിയും അർപ്പിച്ചു.

പതിനൊന്നു ഫെറോനകളിൽ നിന്നുമായി അഞ്ഞൂറോളം യുവജന കലാ പ്രതിഭകൾ മാറ്റുരച്ച മാമാങ്കമായിരുന്നു “ഉത്സവ് യുവ 2K19”.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

11 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago