Categories: Diocese

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിനു മുന്നില്‍ മാലിന്യ കൂമ്പാരം; വിശ്വാസികള്‍ പ്രതിഷേധത്തില്‍

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിനു മുന്നില്‍ മാലിന്യ കൂമ്പാരം; വിശ്വാസികള്‍ പ്രതിഷേധത്തില്‍

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ മാലിന്യം കുന്നുകൂടുന്നതായി പരാതി. വിവിധ സമയങ്ങളില്‍ ദിവ്യബലികളും, പ്രാര്‍ത്ഥനകളും നടക്കുന്ന ഞായറാഴ്ച ദിവസങ്ങളില്‍പോലും മാലിന്യം നായ്ക്കള്‍ റോഡില്‍ വലിച്ചിടുന്നതും പതിവാണ്.

കൂടാതെ, ഞായറാഴ്ചകളില്‍ മാലിന്യം നീക്കംചെയ്യപ്പെടൽ നടക്കാത്തതിനാല്‍ വലിയ ദുര്‍ഗന്ധവും ഉണ്ടാവുന്നതായി പള്ളി കമ്മറ്റി അംഗങ്ങള്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ മുനിസിപ്പാലിറ്റിക്ക് നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. പളളിക്ക് മുന്നിലെ മാലിന്യത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പളളി കമ്മറ്റി.

vox_editor

View Comments

  • കത്തീഡ്രൽ പള്ളിയുടെ മുന്നിലുള്ള മലിനം നഗരസഭ പല തവണ മാറ്റിയിട്ടുള്ളതാണ്. അവസാനമായി ബഹു.ഫാ.അൽഫോൺസ് ലിഗോരി അച്ചൻ ചുമതല ഏറ്റതിനു ശേഷം ചെന്നു കാണുകയും മാലിന്യം മുഴുവൻ മാറ്റിയാൽ അവിടെ ചെടിച്ചട്ടിയിൽ ചെടികൾ വച്ച് പരിപാലിക്കാമോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായി പള്ളിയിലെ സ്ഥാനമാനങ്ങൾ ഉള്ള ഒരംഗം 52 ചെടിച്ചട്ടികൾ പഴയ പള്ളി പരിസരത്ത് ഉണ്ടെന്നും അതിൽ ചെടി വച്ച് പരിപാലിക്കാമെന്നും പറയുകയുണ്ടായി. അതനുസരിച്ച് പരിസരത്തെ മാലിന്യം മുഴുവൻ നഗരസഭ മാറ്റി നിർഭാഗ്യമെന്നു പറയട്ടെ, മെഴുകുതിരി കത്തിയ മെഴുക് ആദ്യം നിക്ഷേപിച്ച് മാതൃക കാട്ടിയത് ഈ പറയുന്ന കത്തീഡ്രൽ ആണ്. അതോടൊപ്പം പള്ളി കുരിശ്ശടിയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കാണുവാൻ സാധിക്കും. ആ സംവിധാനം ഞാൻ നേരിട്ട് പരിശോധിച്ചതാണ്. അന്നേ ദിവസം എന്റെ ഫോൺ നമ്പർ കൊടുത്തിരുന്നു. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുവാൻ, പക്ഷേ നാളിതുവരെ ഒരു വിളിയും എന്നെ തേടി വന്നിട്ടില്ല. നഗരസഭ മാത്രം വിചാരിച്ചാൽ ഇതിന് പരിഹാരം കാണുവാൻ കഴിയില്ല. നാട്ടുകാരുടെ സഹകരണം അനിവാര്യമാണ്. നിങ്ങൾ തയ്യാറാണോ ..... നഗരസഭ മുന്നിൽ ഉണ്ട്

    ലിജോയ് എൽ
    ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേസ് 11

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago