Categories: India

മോൺ.അന്റോണിസാമി സവരിമുത്തു പാളയംകോട്ടൈയുടെ പുതിയ ബിഷപ്പ്

പാളയംകോട്ടൈയ്ക്ക് പുതിയ ബിഷപ്പ്

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: മോൺ.അന്റോണിസാമി സവരിമുത്തു പാളയംകോട്ടൈയുടെ പുതിയ ബിഷപ്പായി നിയമിതനായി. ബുധനാഴ്ച വത്തിക്കാന്റെ പ്രാദേശികസമയം രാവിലെ 12.00 മണിക്ക്, ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിക്കുകയായിരുന്നു.

8.12.1960-ൽ ജനിച്ച അന്റോണിസാമി സവരിമുത്തു 26.4.1987-ൽ പാലയംകോട്ടൈ രൂപതയ്ക്ക് വേണ്ടി പുരോഹിതനായിട്ട് അഭിക്ഷിത്തനായി.

1979 മുതൽ 1987 വരെ മധുരയിലെ സെന്റ് പീറ്റേഴ്‌സ് മൈനർ സെമിനാരിയിലും, പിന്നീട് ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലുമായി ഫിലോസഫി, തിയോളജി പഠനങ്ങൾ പൂർത്തിയാക്കി. തുടർന്ന്, പാരീസിൽ നിന്ന് 1992 മുതൽ 2000 വരെയുള്ള കായലയളവിൽ അദ്ദേഹം കാനൻ നിയമത്തിൽ ലൈസൻഷിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.

പൗരോഹിത്യ ജീവിതത്തിലെ നാൾവഴികൾ:

1987-1989 : പാലയംകോട്ടൈ ബിഷപ്പിന്റെ സെക്രട്ടറി
1989-1992 : മൈനർ സെമിനാരിയിലെ പ്രൊഫസർ
1992-2000 : പാരീസിലെ പഠനം
2000          : വൊക്കേഷൻ പ്രൊമോട്ടർ
2000-2004 : റെക്ടർ ഓഫ് ക്രൈസ്റ്റ് ഹാൾ സെമിനാരി, കരുമാത്തൂർ
2001-2003 : ഡിഫെൻസർ ഓഫ് ബോണ്ട്, പാലയംകോട്ടൈ ട്രിബ്യൂണൽ
2001-2010 : വിസിറ്റിംഗ് പ്രൊഫസർ, സെന്റ് പീറ്റേഴ്സ് പോണ്ടിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ
2003-2008 : ജുഡീഷ്യൽ വികാരി, ട്രിബ്യൂണൽ പാലയംകോട്ടൈ
2004-2011 : പാലയംകോട്ടയിലെ വികാരി ജനറൽ
2004-2005 : ശാന്തിനഗറിലെ ഇടവക വികാരി
2007-2009 : മഹാരാജനഗറിലെ ഇടവക വികാരി
2009-2011 : വൊക്കേഷൻ പ്രൊമോട്ടർ

2011 മുതൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റസിഡന്റ് പ്രൊഫസറാണ്. നിലവിൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പോന്തിഫിക്കൽ സെമിനാരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനൻ ലോയുടെ ഡീൻ കൂടിയാണ് അദ്ദേഹം.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

22 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago