Categories: Kerala

വേറിട്ട ക്രിസ്തുമസ്സ് കരോൾ അനുഭവം നൽകി ആലപ്പുഴ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ഇടവക

ഭവനങ്ങൾ സന്ദർശിക്കുകയും രോഗികളെ ആശ്വസിപ്പിക്കുകയും ക്രിസ്തുമസ്സ് സമ്മാനം കൈമാറുകയും ചെയ്തു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ക്രിസ്തുമസ് കാലത്തിന്റെ സന്ദേശവുമായി വീടുകൾ തോറും കയറിയിറങ്ങുമ്പോൾ വേറിട്ട ക്രിസ്തുമസ്സ് കരോൾ അനുഭവം നൽക്കുകയാണ് ആലപ്പുഴയിലെ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ഇടവക. ക്രിസ്തുമസ് ആഘോഷങ്ങളുടെയും കരോളിന്റെയും ഭാഗമായി സാന്താക്ലോസ് ഭവനങ്ങൾ സന്ദർശിക്കുകയും രോഗികളെ ആശ്വസിപ്പിക്കുകയും ക്രിസ്തുമസ്സ് സമ്മാനം കൈമാറുകയും ചെയ്തു.

ഇടവക ബി.സി.സി., കെ.സി.വൈ.എം. യൂണിറ്റുകളുടെ പങ്കാളിത്വത്തോടെയാണ് സാന്താക്ലോസിന്റെ യഥാർത്ഥമായ അരൂപിയും സന്ദേശവും പങ്കുവെക്കുന്ന സാക്ഷ്യമാക്കി ക്രിസ്തുമസ്സ് കരോൾ ആവിഷ്‌ക്കരിക്കപ്പെട്ടത്. ഇരുപത്തിരണ്ട് ഭവനങ്ങൾ സന്ദർശിക്കുകയും സാന്താക്ലോസിനെ സ്വീകരിച്ച എല്ലാ ഭവനങ്ങളിലും, പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് വലിയൊരു അനുഭവവും അനുഗ്രഹവുമായി മാറിയെന്ന് ഇടവക വികാരി ഫാ. ജോൺസൻ പുത്തൻവീട്ടിൽ പറഞ്ഞു.

ക്രിസ്തുമസ്സ് രാവുകളിൽ കോമാളി വേഷംകെട്ടിയ സാന്താക്ലോസുമായി ചെകിടടപ്പൻ പാട്ടുകളുകളുടെ അകമ്പടിയോടെ വീടുകൾ തോറും കയറിയിറങ്ങി പത്തുകാശുണ്ടാക്കാനുള്ള അവസരമായി കാണുന്ന ക്ളബുകൾക്കും സംഘടനകൾക്കും മാതൃകയായി ഔർ ലേഡി ഓഫ് അസംഷൻ ഇടവകയിലെ കരോൾ.

ഇടവക ബി.സി.സി. കൺവീനർ ബൈജുവാണ് സാന്താക്ലോസായി വേഷമിട്ട് യുവജനങ്ങക്കൊപ്പം കരോളിനെ നയിച്ചത്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

22 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago