Categories: Diocese

കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം മഹത്തരം; മന്ത്രി എംഎം മണി

കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം മഹത്തരം; മന്ത്രി എംഎം മണി

അനിൽ ജോസഫ്‌

ബാലരാമപുരം: കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം നിസ്തുലമെന്ന് മന്ത്രി എം എം മണി. പളളിക്കൊപ്പം പളളിക്കുടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യസ പ്രക്രിയ മഹത്തരമാക്കിയത് മിഷണറിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമുകിന്‍കോട്‌ കൊച്ചു പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തീര്‍ഥാടനത്തിന് മുന്നോടിയായി കാന്‍സര്‍ രോഗികള്‍ക്ക് സഹായ ധനം വിതരണം ചെയ്യുന്ന ‘കനിവ് 2020’ പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ദൈവങ്ങൾക്കിടയിലും വര്‍ണ്ണ വിവേചനമുളള നാടാണ് കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി രജിത, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കെപി ശശിധരന്‍, യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്‍റ് നിനോ അലക്സ്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി, സുധാമണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍, വൈസ് പ്രസിഡന്‍റ് എം കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 32 കാന്‍സര്‍ രോഗികള്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago