Categories: Kerala

മിനി ജോർജ്ജിന് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ്; കെ.എൽ.സി.എ. അനുമോദിച്ചു

കൊച്ചി രൂപതാംഗമായ മിനി ജോർജ് എം.ജി. സർവ്വകലാശാലയിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്...

ജോസ് മാർട്ടിൻ

ആലപ്പുഴ/അർത്തുങ്കൽ: കൊച്ചി രൂപതാംഗമായ മിനി ജോർജ് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇനിമുതൽ മിനിജോർജ് ഏലശ്ശേരി വിളിക്കപ്പെടുക ഡോ.മിനി ജോർജ് ഏലശ്ശേരി എന്നായിരിക്കും. കേരള ലാറ്റിൻ കാത്തലിക് അസോസ്സിയേഷന്‍ അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.മിനി ജോർജ് ഏലശ്ശേരിയെ ആദരിച്ചു. എം.ജി. സർവ്വകലാശാലയിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയത്. മിനി ജോർജ് എറണാകുളം മഹാരാജാസ് കോളേജ് റിസെർച്ച് വിഭാഗത്തിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.

09/02/2020 ഞായറാഴ്ച്ച 11 മണിക്ക് അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന അനുമോദന സമ്മേളനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി അഡ്വ.ഷെറി. ജെ.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി, അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. തുടങ്ങിയവർ മുഖ്യാഥികൾ ആയിരുന്നു.

മൈനോറിട്ടി ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, കെ.ആർ.എൽ.സി.സി. സംസ്ഥാന സെക്രട്ടറി ബെന്നി തൈവീട്ടിൽ, ഇടവക വികാരി റവ.ഡോ.ജോൺസൺ തൗണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

എരുമേലിയിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ ബസലിക്കാ ഇടവകാഅംഗമായ എ.ജെ.ഷാജിയുടെ ഭാര്യയാണ് ഡോക്ടർ മിനി ജോർജ്.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago