Categories: Kerala

തീരനിയന്ത്രണ വിജ്ഞാപനം – മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും വീടുകള്‍ സംരക്ഷിക്കണം; തീരം തീരവാസികള്‍ക്ക് അന്യമാക്കരുത്: കെ.എല്‍.സി.എ.

തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും തത്വത്തിൽ സ്വീകാര്യമല്ല...

അഡ്വ.ഷെറി ജെ.തോമസ്

എറണാകുളം: തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തില്‍ കെ.എല്‍.സി.എ. പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും തത്വത്തിൽ സ്വീകാര്യമല്ല. തീരനിയന്ത്രണവിജഞ്പാനം പ്രകാരം അനധികൃതനിര്‍മ്മാണങ്ങളുടെ കണക്കില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടകള്‍ ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍ വിലയിരുത്തുകയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കുകയും വേണം. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ പോലും അനധികൃതം എന്നു റിപ്പോര്‍ട്ടു നല്‍കുന്നതും ശരിയല്ലെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി പറഞ്ഞു.

ഇക്കാര്യത്തില്‍ തീരദേശപഞ്ചായത്തുകളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധസദസ്സുകള്‍ സംഘടിപ്പിക്കും. അതിന്റെ മുന്നോടിയായി 2020 ശനിയാഴ്ച രാവിലെ 11-ന് ആലപ്പുഴ കര്‍മ്മസദനില്‍ തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ ഒരു യോഗം ചേരും.

സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്‍റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍ വിലയിരത്തി മത്സ്യത്തൊഴിലാളികളുടെയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കണം എന്നാവശ്യപെപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago