Categories: Kerala

കത്തോലിക്കാ സഭയിൽ ശിക്ഷാവിധികൾ കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രം; റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ നിന്നും പരിശുദ്ധ സിംഹാസനം പുറത്താക്കി

നടപടിക്രമങ്ങൾ പൂർത്തിയാക്കി റോബിൻ ഒപ്പിട്ട ഔദ്യോഗികരേഖ റോമിലേക്ക് അയച്ചു...

ജോസ് മാർട്ടിൻ

മാനന്തവാടി: കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ തടവിൽകഴിയുകയാണ് അദ്ദേഹം. റോബിൻ വടക്കുംച്ചേരിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ വൈദീകവൃത്തിയിൽ നിന്നും നീക്കം ചെയ്തുകൊണ്ട് 2020 ഫെബ്രുവരി മാസത്തിൽ പുറപ്പെടുവിച്ച ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി അദ്ദേഹം കൈപ്പറ്റിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോബിൻ ഒപ്പിട്ട ഔദ്യോഗികരേഖ റോമിലേക്ക് അയച്ചുവെന്നും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

2019 ജൂൺ 21-മുതൽ തന്നെ അദ്ദേഹത്തെ വൈദീകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ റോമിൽ ആരംഭിച്ചിരുന്നു. വൈദീകവൃത്തിയിൽ നിന്ന് എന്നേക്കുമായി നീക്കം ചെയ്യാൻ പരിശുദ്ധ സിംഹാസത്തിനു മാത്രമേ അധികാരമുള്ളൂ എന്നതിനാൽ സമയമെടുത്ത് പഠിച്ചു മാത്രമേ സഭാ സംവിധാനങ്ങള്‍ ഇങ്ങനെയുള്ള നടപടികളിലേക്ക് പ്രവേശിക്കാറുള്ളൂ. കത്തോലിക്കാ തിരുസഭയുടെ കാനന്‍ നിയമങ്ങളനുസരിച്ച് വൈദികജീവിതാന്തസ് നഷ്ടപ്പെടുത്തുന്ന കുറ്റകൃത്യമാണ് റോബിൻ വടക്കുംചേരി ചെയ്തത്. അതിനാൽ തന്നെ തികച്ചും നീതിപൂര്‍വ്വകമായ വത്തിക്കാന്റെ ഈ തീരുമാനം വിശ്വാസ സമൂഹത്തിന് ഏറെ ആശ്വാസം നല്കുന്നതാണെന്നതിലും സംശയമില്ല.

വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago