Categories: Diocese

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്കുളള സ്പെഷ്യല്‍ ട്രെയിന്‍ പുനഃസ്ഥാപിക്കണം; കെഎല്‍സിഎ

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്കുളള സ്പെഷ്യല്‍ ട്രെയിന്‍ പുനഃസ്ഥാപിക്കണം; കെഎല്‍സിഎ

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ തിരുച്ചിറപ്പളളി വഴി വേളാങ്കണ്ണിയിലേക്കു പോയിരുന്ന കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അവധിക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് വേളാങ്കണ്ണിക്ക് ഉണ്ടായിരുന്ന ട്രെയിന്‍ പുനഃസ്ഥാപിച്ച് ആയിരക്കണക്കിന് തീർത്‌ഥാടകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സതേണ്‍ റയില്‍വേ നടപടി സ്വീകരിക്കണമെന്നും കെഎല്‍സിഎ ആവശ്യപെട്ടിട്ടുണ്ട്.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല, കുഴിത്തുറ, മാര്‍ത്താണ്ഡം, കോട്ടാര്‍ രൂപതകളില്‍ നിന്നുളള വിശ്വാസികള്‍ക്ക് ഏറെ സഹായകമായിരുന്ന ട്രെയിന്‍ 2019 മുതല്‍ പിന്‍വലിച്ചതില്‍ തീര്‍ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും, ഇത്തവണ അവധിക്കാലം അരംഭിക്കുന്നതിന് മുമ്പേ തന്നെ പിന്‍വലിച്ച കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ട്രെയിൻ പുനഃസഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സതേണ്‍ റെയില്‍വെക്കും, ശശി തരൂര്‍ എംപിക്കും കെഎല്‍സിഎ നിവേദനം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പരസ്യമായ പ്രധിക്ഷേധവുമായി കെഎല്‍സിഎ മുന്നോട്ട് പോകുമെന്ന് കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ്‌ ഡി.രാജു പറഞ്ഞു.
[8:43 PM, 3/1/2020] Anil Joseph:

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago