Categories: Diocese

തെക്കന്‍ കുരിശുമലയില്‍ ജ്ഞാനദീപം തെളിഞ്ഞു; ഇനി പ്രാര്‍ഥനയുടെ നാളുകള്‍

കൊറോണക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പിന്തുണ...

അനിൽ ജോസഫ്‌

വെളളറട: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം ഒഴിവാക്കി, ആഘോഷങ്ങളില്ലാതെ പ്രാര്‍ഥനാ ദിനങ്ങള്‍ക്ക് തുടക്കമായി. കുരിശുമല സംഗമവേദിയില്‍ ജ്ഞാനദീപം തെളിയിച്ച് 168 മണിക്കുര്‍ പ്രാര്‍ഥനക്ക് തുടക്കം കുറിച്ചു.

തീര്‍ഥാടന നാളുകളില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുമായി പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും. ജ്ഞാന ദീപം, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തെളിയിച്ചു. കെറോണ ജാഗ്രത ഉളളതിനാല്‍ ചുരുക്കം ചില കമ്മറ്റി അംഗങ്ങളെമാത്രം പങ്കെടുപ്പിച്ചാണ് പ്രാര്‍ഥനയജ്ഞത്തിന് തുടക്കം കുറിച്ചത്.

ലോകത്തിന്‍റെ 4 ദിക്കുകളെ പ്രതിനിധീകരിച്ച് 4 പേര്‍ ദീപങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ ആരംഭിക്കേണ്ട തീർത്ഥാടനം പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കുരിശുമല തീര്‍ഥാടന കേന്ദ്രം മാതൃകാ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

കൊറോണക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച തീര്‍ഥാടകേന്ദ്രം, ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നറിയിച്ചു.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

6 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

7 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

16 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

17 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

17 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

17 hours ago