Categories: Kerala

ഇന്ധന വിലവർദ്ധനവിനെതിരെ ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം.ന്റെ പ്രതിഷേധ ധർണ

കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി...

ജോസ് മാർട്ടിൻ

ആലപ്പുഴ: ലോകം കോവിഡ് മഹാമാരിക്കിടയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ പെട്രോൾ – ഡീസൽ വിലവർദ്ധനവിനെതിരെ യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ജന ജീവിതത്തെ കൂടുതൽ ദുസഹമാക്കുന്ന നടപടിയായി മാത്രമേ ഈ വിലവർദ്ധനവിനെ കാണാനാവൂ എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ പറഞ്ഞു.

പ്രതിഷേധം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനായി പരാതി നൽകുന്നതിനോടൊപ്പം, ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അറിയിച്ചു. രൂപത ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, ജെസ്‌ല പീറ്റർ, നവീൻ റോയ്, ടോം ചെറിയാൻ, ജോൺ ബോസ്‌കോ, ആലപ്പുഴ മേഖല പ്രസിഡന്റ് കെ.സ്.പ്രവീൺ, ആനിമേറ്റർ ബിജു, എന്നിവർ സംസാരിച്ചു. പള്ളോട്ടി യൂണിറ്റ്, ആലപ്പുഴ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

20 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago