Categories: Diocese

തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ വരവേല്‍പ്പ്‌

തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ വരവേല്‍പ്പ്‌

ഉണ്ടന്‍കോട്‌; നെയ്യാറ്റിന്‍കര രുപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഫാത്തിമ മാതാ തിരുസ്വരൂപത്തിന്‌ ഉജ്ജ്വലമായ വരവേല്‍പ്‌ നല്‍കി. 1917 -ല്‍ ഫ്രാന്‍സിലെ ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം മൂന്ന്‌ ഇടയബാലകര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ ദര്‍ശനം നല്‍കിയതിന്റെ ശതാബ്‌ദിയാഘോഷം കത്തോലിക്കാസഭ ലോകമാസകലം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഫ്രാന്‍സിലെ ഫാത്തിമായില്‍ നിന്നുമുള്ള തിരുസ്വരൂപം ദേശാന്തരതീര്‍ത്ഥാടനം നടത്തുന്നത്‌. ഭാരതത്തില്‍ തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ 59-ാം ദിനമാണ്‌ കുരിശുമലയിലെത്തിയത്‌.

തെക്കന്‍ കുരിശുമല സംഗമവേദിയില്‍ സ്വാഗത നൃത്തത്തോടുകൂടി തിരുസ്വരൂപത്തെ സ്വീകരിച്ചു. മാതൃവന്ദനത്തിന്‌ ശേഷം കേരള കരിസ്‌മാറ്റിക്‌ കമ്മിഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജു ജോസ്‌, ബെന്‍രാജ്‌ എന്നിവര്‍ ഫാത്തിമ സന്ദേശം നല്‍കി.
സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയ്‌ക്ക്‌ തീര്‍ത്ഥാടനകേന്ദ്രം ഡയറക്‌ടര്‍ മോണ്‍. ഡോ.വിന്‍സെന്റ്‌ കെ. പീറ്റര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സന്ദേശയാത്ര ഡയറക്‌ടര്‍ ഫാ. ജോസഫ്‌ എഴുമാലി വചന സന്ദേശം നല്‍കി. ഫാ. സാജന്‍ ആന്റണി, ഫാ.പ്രദീപ്‌ ആന്റോ, ഫാ.സജി തോമസ്‌, ഫാ.ജോസഫ് ഷാജി, ഫാ.ബിനു റ്റി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന്‌ ജാഗരണ പ്രാര്‍ത്ഥന, അഖണ്ഡജപമാല, ലിറ്റിനി എന്നിവ നടന്നു. ബ്രദര്‍ സെറാഫിന്‍, ജോണ്‍, ജെനി, ടോണി എന്നിവര്‍ നേതൃത്വം നല്‍കി. തിരുസ്വരൂപത്തെ വണങ്ങാനും, ആരാധിക്കാനും രാത്രിയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും നൂറ്‌കണക്കിന്‌ വിശ്വാസികള്‍ എത്തിചേര്‍ന്നു. സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ കേരള പോലീസും വോളന്റിയേഴ്‌സും നേതൃത്വം നല്‍കി. ബുധനാഴ്‌ച രാവിലെ തിരുസ്വരൂപ യാത്രയയപ്പ്‌ ശുശ്രൂഷയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. മരിയന്‍ നൊവേന, ജപമാല എന്നിവയും നടന്നു. സമാപന ദിവ്യബലിയ്‌ക്ക്‌ കുരിശുമല ഇടവക വികാരി ഫാ.സാജന്‍ ആന്റണി മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന്‌ നടന്ന സമ്മേളനം മോണ്‍.ഡോ.വിന്‍സെന്റ്‌ കെ. പീറ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ജി.രാജേന്ദ്രന്‍, സാബു കുരിശുമല, ജയന്തി, ലൂയിസ്‌, വിന്‍സെന്റ്‌, ക്രിസ്‌തുദാസ്‌, അനില്‍ ആറുകാണി എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago