Categories: Diocese

ദേവാലയ ആശീര്‍വാദ ദിനത്തില്‍ കണ്ണീരണിഞ്ഞ് ഇടവക വികാരി

ദേവാലയ ആശീര്‍വാദ ദിനത്തില്‍ കണ്ണീരണിഞ്ഞ് ഇടവക വികാരി

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: ദേവാലയത്തിന്റെ ആശീര്‍വാദ ദിനത്തില്‍ കണ്ണീരണിഞ്ഞ് ഇടവക വികാരിയുടെ വികാര നിര്‍ഭരമായ നന്ദി പ്രസംഗം. നെയ്യാറ്റിന്‍കര രൂപതയിലെ ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാതദേവൂസ് ദേവാലയത്തിന്റെ ആശീര്‍വാദത്തിന് ശേഷം ഇടകവക വികാരി ഫാ.ലോറന്‍സ് നടത്തിയ പ്രസംഗത്തിനിടെയാണ് വികാര നിര്‍ഭരമായ സന്ദര്‍ഭങ്ങള്‍ക്ക് സക്ഷ്യം വഹിച്ചത്.

2003-ൽ നിര്യാതനായ ഫാ.ജയരാജ് പി.ജോയിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീളുകയും പ്രതിസന്ധികളിലൂടെ കടന്ന് പോവുകയും ചെയ്യുമ്പോഴാണ് 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാ.ലോറന്‍സ് ഇടവകയുടെ സരഥ്യം ഏറ്റെടുത്തത്‌. തുടര്‍ന്ന്, സാമ്പത്തിക പ്രതിസന്ധിയുടെയും അനൈക്യങ്ങളുടെയും നടുവിന്‍ നിന്ന് ഇടവക വികാരിയായ ഫാ.ലോറന്‍സ് തികച്ചും ആടുകളുടെ ഇടയനായി മാറുകയായിരുന്നു.

മണ്ണും, കല്ലും ചുമക്കുന്നത് മുതല്‍ പളളിയുടെ ടൈല്‍സ് ഇറക്കുന്നതിനും, പെയിംന്‍റിഗിനുപോലും അച്ചന്റെ കൈകളെത്തി. തന്നെ സെമിനാരിയിലേക്ക് അയച്ച ജയരാജച്ചന്‍ തുടങ്ങി വച്ച പളളിപ്പണി തന്റെ കൈയ്യിലൂടെ പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവക്കുമ്പോഴാണ് ഫാ.ലോറന്‍സ് വികാരഭരിതനായി കണ്ണുനീർ വാര്‍ത്തത്. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ റീഡിംഗ് സ്റ്റാന്‍റില്‍ നിന്ന് അച്ചന്‍ അള്‍ത്താരയുടെ പുറകിലേക്ക് പോകുമ്പോള്‍ ഇടവകയിലെ ഓരോ വിശ്വാസിയുടെയും കണ്ണുകളും ഈറനണിഞ്ഞു.

തുടര്‍ന്ന് നന്ദിയുടെ വാക്കുകള്‍ സുഹൃത്തായ ഫാ.റോബര്‍ട്ട് വിന്‍സെന്‍റ് പൂര്‍ത്തീകരിച്ചു. അച്ചന് നന്ദി പറയാനെത്തിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ 2 വര്‍ഷത്തെ അച്ചന്റെ പ്രവര്‍ത്തനകളില്‍ വാചാലരായി. 15 മിനിറ്റുകൾക്ക് ശേഷം മടങ്ങിയെത്തിയ ലോന്‍സച്ചന്‍ നന്ദി പറഞ്ഞ് പൂര്‍ത്തിയാക്കി തന്റെ നന്ദി പ്രസംഗം മുഴുമിപ്പിക്കുമ്പോള്‍ ഇടവക വിശ്വാസികള്‍ ഒന്നടങ്കം അച്ചന് വേണ്ടി നിറുത്താതെ കരഘോഷം മുഴക്കി.

പിന്നെ ലോറന്‍സച്ചന്‍ തന്റെ ദൈവജനത്തെ ഓരോരുത്തരെയായി തന്റെ സന്തോഷം അറിയിച്ചു. ഒരു യഥാര്‍ത്ഥ ഇടയന്‍ തന്‍റെ ആടുകളെ തന്റെ കരതാരില്‍ അണക്കുന്നത് പോലെ… ഇടവക ജനം ഒന്നടങ്കം പറഞ്ഞു “ഇതാ ഞങ്ങളുടെ സ്വന്തം ഇടയന്‍… ഞങ്ങളുടെ സങ്കടങ്ങള്‍ അറിയുന്ന ഇടയന്‍…”

vox_editor

View Comments

  • IF not True Apostles of the Lord, good PASTORS of Jesus, the Lord ONLY can SAVE the People of God.

    ALL you People of God, LISTEN to and understand by meditation of God's the Word that JESUS made NOT a single Person as PRIEST as SUCH. BUT he went on making MORE and MORE APOSTLES, for ONLY are FILLED with The Holy Spirit and SO they ONLY can EVANGELISE the World and it's Peoples.

    St. Paul is a Person whom Jesus CALLED after his Death and RESURRECTION. Ever since the Lord went on making Apostles out of many Women and Men of GOOD WILL.

  • Among the People of God, those Young People and Old People WHO think ( judge) for themselves as Jesus HIMSELF demanded (WHEN He said, "When the SKY is RED, you say.....and SIMILARLY when the WIND blows from the south....) FOR THEMSELVES Only can SAVE the Church. Those ENSLAVED to mere RITUAL, DOGMA and DRAMA cannot help the Church.....

    JESUS THE LORD MADE ONLY APOSTLES and THAT too many of THEM...GO and TRUTHFULLY SEARCH the FOUR Holy Gospels....ONLY Apostles can PROCLAIM THE WORD OF CHRIST and EVANGELIZ The World and NOT any Priest, for practically Only APOSTLES have the HOLY SPIRIT of Jesus in THEM.

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago