Categories: Kerala

പളളിപിടിക്കാനായി തമ്മിലടിക്കുന്ന ഡോ.ഏലിയാസ് അത്തനിസിയൂസിന് മറുപടിയുമായി സൂസപാക്യം പിതാവ്

തന്റെ പ്രസ്താവനയ്ക്ക് മറുപടി പ്രതീക്ഷിക്കുന്നതായും ആര്‍ച്ച് ബിഷപ്പ്...

അനില്‍ ജോസഫ്

തിരുവനന്തപുരം: സമരവേദിയില്‍ തീരദേശവാസികളെ അവഹേളിച്ച യാക്കോബായ സുറിയാനി സഭയുടെ മെത്രാന്‍ ഡോ.ഏലിയാസ് അത്തനിസിയൂസിന് ചുട്ട മറുപടിയുമായി തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം. ഓര്‍ത്തഡോക്സ് യാക്കോബായ സഭകള്‍ തമ്മിലുളള തമ്മിലടിയില്‍ തീരദേശവാസികള്‍ക്കുളള പങ്ക് എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലെന്ന് ആർച്ച്ബിഷപ്പ്. കടലോരത്ത് വസിക്കുന്നവര്‍ക്ക് കുരിശ് വരക്കാനറിയില്ല, പ്രതിവാക്ക് പറയാനറിയില്ല എന്ന ബിഷപ് ഏലിയാസ് അത്തനിസിയൂസിന്റെ അവഹേളനത്തിനെതിരെ ശക്തമായ ഭാക്ഷയില്‍ പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു സൂസപാക്യം പിതാവ്.

കുരിശ് വരക്കാമെന്ന് അഹങ്കരിച്ചുകൊണ്ട് സമൂഹ മദ്ധ്യേ അഹങ്കരിക്കുന്നതാണോ ശരിയെന്ന് ബിഷപ്പ് പ്രതികരിക്കുന്നു. തന്റെ പ്രസ്താവനയ്ക്ക് മറുപടി പ്രതീക്ഷിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കാലങ്ങളായി പളളിയുടെ പേരില്‍ തമ്മിലടിക്കുന്ന ഒരു സഭയുടെ മെത്രാന്‍ തന്നെ കേരളത്തില്‍ പാരമ്പര്യമുളള ഒരു സഭാവിഭാഗത്തെ പൊതു മധ്യത്തില്‍ അപമാനിച്ചതില്‍ ലത്തീന്‍ സമൂഹവും പ്രതിക്ഷേധത്തിലാണ്.

പ്രസ്താവനയുടെ പൂർണ്ണ രൂപം

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

View Comments

  • Athanasius Mar Elias carries two crosses, one in his right hand, a second in his left hand, and a third dangling from his neck. As a metropolitan and a bishop of the Oriental West Syriac Malankara Jacobite Church, he represents an ancient Christian tradition. Dr. Athanasius condemns the Latin Catholics of the Roman western tradition, as ignoramus es who do not even know to mame the sign of the cross. Such a statement from the leader of a Jacobite faction sounds unchristian and superrciliously pharisaic. A classic example of a self-styled 'Dr. and a religious head fomenting division and illl-feeling among fellow Christians. It is not surprising that wise Constantines of the state are forced to use their authority to make peace between those who claim to be the vicars of Christ and cross swords instead of working towards harmony and peace. Dr. Athanasius may have an entirely new version of the cross, perhaps either of the cross on which the thieves were also crucified.

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago