Categories: Kerala

പതിനാലുകാരന്‍റെ പാട്ടിന് 15 കാരിയുടെ സ്വരമാധുരി ; പാട്ട് സൂപ്പര്‍ ഹിറ്റ്

പതിനാലുകാരന്‍റെ പാട്ടിന് 15 കാരിയുടെ സ്വരമാധുരി ; പാട്ട് സൂപ്പര്‍ ഹിറ്റ്

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; പതിനാലുകാരന്‍ അക്ഷയ് കടവില്‍ രചിച്ച് 15 കാരി ശ്രേയ ജയദീപ് ആലപിച്ച ക്രിസ്ത്യന്‍ ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.

വരികളുടെ പ്രത്യേകതകൊണ്ടും സംഗീതത്തിന്‍റെ മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് അക്ഷയ് കടവിലിന്‍റെ സ്നേഹച്ചെരാതിലെ ഗാനം . 3 കവിതാ സമാഹാരങ്ങള്‍ ഉളപ്പെടെ 200 ലധികം കവിതകള്‍ രചിച്ച അക്ഷയ് കടവിലെന്ന കവിയുടെ തൂലികയില്‍ നിന്നാണ് ഈ ഗാനം രൂപപ്പെടുന്നത്.

 

 

അക്ഷയ് കടവില്‍ എഴുതി ആദ്യമായി പുറത്ത് വരുന്ന ഗാനമെന്ന പ്രത്യേകതയും സ്നേഹചൊരാതിനുണ്ട്. കാത്തലിക് വോക്സാണ് അക്ഷയ് കടവിലിനെ സോഷ്യല്‍ മീഡിയയിലൂടെ ക്രൈസ്തവ ലോകത്തിന് പരിചയപ്പെടുത്തിയത്.

ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനം കൊച്ചിയിലെ കെ സെവല്‍ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തീകരിച്ചത്. പി ഫാക്ടര്‍ എന്‍റര്‍ടൈനറിലൂടെ പുറത്ത് വന്ന ഗാനത്തിന്‍റെ സംഗീതവും ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമാണ്.

യുവ സംഗീതസംവിധായകനും നെയ്യാറ്റിന്‍കര രൂപതയിലെ കുഴിച്ചാണി ഇടവാകംകൂടിയായ എംപി പ്രശാന്ത് മോഹനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഗാനത്തിന്‍റെ ഔദ്യോഗിക പ്രകാശനം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വ്വഹിച്ചു. ഗാനം നിര്‍മ്മിച്ചിരിക്കുന്നത് അക്ഷയുടെ പിതാവ് സ്റ്റീഫനാണ്

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago