Categories: Kerala

ഫാ.സേവ്യർ കുടിയാംശ്ശേരിക്ക് മാധ്യമ പ്രതിഭാ പുരസ്‌കാരം

ഭരതൻ - കെ.കെ.ഹരിദാസ് 2020-ലെ സ്മാരക പ്രതിഭാ പുരസ്‌കാരങ്ങളിലെ മാധ്യമ പ്രതിഭാ പുരസ്‌കാരമാണ് ലഭിച്ചത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: വേൾഡ് ഡ്രാമാറ്റിക് ആൻഡ് സ്റ്റഡി സെന്റെർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാധ്യമ പ്രതിഭാ പുരസ്‌കാരം ഫാ.സേവ്യർ കുടിയാംശ്ശേരിക്ക്. ഭരതൻ – കെ.കെ.ഹരിദാസ് 2020-ലെ സ്മാരക പ്രതിഭാ പുരസ്‌കാരങ്ങളിലെ മാധ്യമ പ്രതിഭാ പുരസ്‌കാരമാണ് ആലപ്പുഴ രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടറും, രൂപതയുടെ റേഡിയോ നെയ്തൽ എഫ്.എം.ന്റെ സാരഥിയുമായ ഫാ. സേവ്യറിന് ലഭിച്ചത്.

ആലപ്പുഴയുടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമാണ് ഫാ.സേവ്യർ. മഹാപ്രളയ കാലത്ത് ജില്ലാ ഭരണകൂടം ആലപ്പുഴ മേഖലയിലെ സഹായം അഭ്യർത്ഥിച്ചത് കുടിയാംശ്ശേരി അച്ചനോടായിരുന്നു. ഒറ്റപ്പെട്ടു പോയ ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് കേരളത്തിന്റെ സ്വന്തം നാവിക സേനയെന്ന് ലോകം വിശേഷിപ്പിച്ച കടലിന്റെ മക്കളെ, തന്റെ ജനത്തെ അണിനിരത്തി നൂറുകണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത് അച്ചന്റെ നേതൃത്വത്തിലുള്ള മത്സ്യ തൊഴിലാളികളായിരുന്നു.

തീരദേശത്തിന്റെ വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന ഭരണ തലങ്ങളിൽ എത്തിക്കുവാനും, അവർക്ക് വേണ്ടി നിലനിൽക്കുവാനും, അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഫാ.സേവ്യർ കുടിയാംശ്ശേരി നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

10 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago