Categories: Kerala

നവവൈദീകൻ ഫാ.ജോൺസൺ മുത്തപ്പൻ നിത്യതയിലേയ്ക്ക് യാത്രയായി

കൊറോണാക്കാലത്ത് 2020 ജൂൺ 18-ന് ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യത്തിൽ നിന്നായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്...

അനിൽ ജോസഫ്

തിരുവനന്തപുരം: തിരുവനതപുരം ലത്തീൻ അതിരൂപതയിലെ നവവൈദീകനും പാളയം കത്തീഡ്രൽ സഹവികാരിയുമായ ഫാ.ജോൺസൺ മുത്തപ്പൻ നിര്യാതനായി, 31 വയസായിരുന്നു. രാവിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു, ഇപ്പോൾ ജൂബിലി ഹോസ്പിറ്റലിലാണ്. മൃതസംസ്ക്കാര വിവരം തീരുമാനിച്ചിട്ടില്ല.

പരുത്തിയൂർ വി.മേരി മഗ്ദലേന ഇടവകാംഗമായ ഫാ.ജോൺസൺ കൊറോണാക്കാലത്ത് 2020 ജൂൺ 18-ന് IVDei സഭാംഗമായ സഹോദരൻ ഫാ.ജോയി മുത്തപ്പനോടൊപ്പം ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യത്തിൽ നിന്നായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.

ഗുസ്തിയിൽ സ്റ്റേറ്റ് ചാമ്പ്യനായിരുന്ന ഫാ.ജോൺസന്റെ വൈദീകജീവിതത്തിലേക്കുള്ള പ്രവേശനത്തെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും, ഗുസ്തിയുടെ ഗോദയിൽ നിന്ന് വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിച്ച് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഫാ.ജോൺസൺ കാത്തലിക്ക് വോക്‌സിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്: ‘നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു’ ഈ ആപ്തവാക്യം ജീവിക്കുവാൻ പരിശ്രമിക്കുകയാണ് ലക്‌ഷ്യം.

പരുത്തിയൂർ മേരി മഗ്ദലേന ഇടവകാംഗങ്ങളായ മുത്തപ്പൻ-മെറ്റിൽഡ ദമ്പതികളുടെ എട്ടുമക്കളിൽ ഏഴാമനാണ് ഫാ.ജോൺസൺ മുത്തപ്പൻ.

ഫാ.ജോൺസൺ മുത്തപ്പന്റെ ഓർമ്മയിൽ

സംസ്ക്കാര തിരുക്കർമ്മങ്ങൾ തത്സമയം

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago