Categories: Kerala

ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു ആശിര്‍ഭവനില്‍ തുടക്കം

ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു ആശിര്‍ഭവനില്‍ തുടക്കം

കൊച്ചി: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം’ ദ്വിദിന സെമിനാറിന് ഇന്നു തുടക്കം. എറണാകുളം ആശിര്‍ഭവനില്‍ നടക്കുന്ന സെമിനാര്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.

ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന സെമിനാറില്‍ ഡോ. രാജന്‍ ഗുരുക്കള്‍, റവ. ഡോ. മരിയാന്‍ അറയ്ക്കല്‍, ഡോ. പി.ജെ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് മോഡറേറ്ററായിരിക്കും. വൈകിട്ട് ആറിന്  ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം, ജെക്കോബി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമ്പോൾ  ഡോ. ഐറിസ് കൊയ്ലോ മോഡറേറ്ററായിരിക്കും.

11നു രാവിലെ ഒന്‍പതിന്  ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവരും 11.30നു ഡോ. ഏബ്രഹാം അറയ്ക്കല്‍, ഡോ. സിസ്റ്റര്‍ തെരേസ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. സി. ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം 4.30ന് സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം  ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ശശിതരൂര്‍ എംപി, പ്രഫ. റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ ആശംസകളര്‍പ്പിക്കും.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

23 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago