Categories: Kerala

കെ.എൽ.സി.എ. കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു

ഓരോ യൂണിറ്റും അതാത് യൂണിറ്റിന്റെ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ്തല സമിതിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്...

സ്വന്തം ലേഖകൻ

കൊച്ചി: കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കോവിഡ് പ്രതിരോധ സന്നദ്ധസേന രൂപീകരിച്ചു. എറണാകുളത്തെ കേന്ദ്ര ഓഫീസുമായി ചേർന്ന് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഓരോ യൂണിറ്റും അതാത് യൂണിറ്റിന്റെ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ്തല സമിതിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന വാർഡ്തല ജാഗ്രത സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ കെ.എൽ.സി.എ. പ്രവർത്തകർ തയ്യാറാകണമെന്ന് പ്രസിഡന്റ് സി.ജെ.പോൾ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെഎൽസിയുടെ പങ്കാളിത്തം എപ്രകാരം നടത്താം എന്നതിനെ സംബന്‌ധിച്ച് കൂടിയാലോചിക്കുന്നതിന് വരാപ്പുഴ അതിരൂപത സമിതി ഓൺലൈനായി ചേർന്ന അടിയന്തിരമായി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ലൂർദ് ആശുപത്രിയുമായി സഹകരിച്ചും കെ.എൽ.സി.എ. സന്നദ്ധസേനക്ക് രൂപം കൊടുക്കുകയാണ്. കോവിഡ് രോഗികളായ വ്യക്തികൾക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യാൻ 50 വയസിന് താഴെയുള്ള വ്യക്തികളുടെ കൂട്ടായ്മയും രൂപീകരിക്കും.

കെഎൽസിഎ സന്നദ്ധസേനയോട് സഹകരിക്കാൻ താൽപര്യമുള്ളവർ അതിരൂപത ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട് എന്നിവർ അറിയിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ തോമസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, റോയ് ഡി ക്കൂഞ്ഞ, റോയ് പാളയത്തിൽ, വിൻസ് പെരിഞ്ചേരി, സെബാസ്റ്റ്യൻ വലിയ പറമ്പിൽ, സോണി സോസ, മേരി ജോർജ്, ഫിലോമിന ലിങ്കൻ, എൻ.ജെ.പൗലോസ്, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

10 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago