Categories: Kerala

വായനാ ദിനത്തില്‍ പുസ്തകങ്ങളുമായി വൈദികന്‍ കുട്ടികള്‍ക്കടുത്ത്

അന്തിയൂര്‍ക്കോണം ലിറ്റില്‍ഫ്ളവര്‍ സ്കൂളിലാണ് ഈ വ്യത്യസ്തമായ കാഴ്ച.

അനില്‍ജോസഫ്

തിരുവനന്തപുരം ;വായനാ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് അധ്യാപകനായ വൈദികനും സഹ പ്രവര്‍ത്തകരും മാതൃകയാവുന്നു. കോവിഡ് കാരണം വീട്ടിലായിരിക്കുന്ന കുട്ടികള്‍ക്ക് വായനാ ദിനത്തിന്‍റെ പുത്തന്‍ അനുഭവം പകര്‍ന്ന് നല്‍കിയാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ അധ്യപകന്‍ ഫാ. ജോണി കെ ലോറന്‍സ് മാതൃകയാവുന്നത്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട അന്തിയൂര്‍ക്കോണം ലിറ്റില്‍ഫ്ളവര്‍ സ്കൂളിലാണ് ഈ വ്യത്യസ്തമായ കാഴ്ച. സഞ്ചരിക്കുന്ന പുസ്തകശാല എന്ന് പേരിട്ടിരിക്കുന്ന സംരംഭം സ്കൂളിന്‍റെ പ്രധാനധ്യാപിക ജയശ്രി ഫ്ളാഗ് ഓഫ് ചെയ്യ്തു.

സ്കൂളിന്‍റെ ഈ നൂതന സംരഭം വായിക്കാന്‍ ആഗ്രഹമുളള കുട്ടികള്‍ക്ക് കുടുതല്‍ പുസ്തകങ്ങള്‍ എത്തിച്ച് കൊണ്ട് തുടരുമെന്ന് അധ്യാപകര്‍ അറിയിച്ചു. പുസ്തകങ്ങള്‍ നിറച്ച വാഹനം വീട്ടിലെത്തുമ്പോള്‍ ഇഷ്ടമുളള പുസ്തകങ്ങള്‍ തെരെഞ്ഞെടുക്കാനുളള അവസരവും വിദ്യാര്‍ഥികള്‍ക്കുണ്ട് .

ചെറുകഥകള്‍, നോവലുകള്‍ , കവിതകള്‍ തുടങ്ങി സ്കൂള്‍ ലൈബ്രറിയിലെ മൂവായിരത്തോളം പുസ്തകങ്ങളാണ് കൂട്ടികള്‍ക്കായി അധ്യപകര്‍ നേരിട്ടെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ സ്കൂളില്‍ നേരിട്ടെത്തിയാണ് പുസ്തകങ്ങള്‍ തെരെഞ്ഞെടുത്തത്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സഞ്ചരിക്കുന്ന പുസ്തകശാല വിദ്യാര്‍ഥികളുടെ വീടുകളില്‍ എത്തിച്ചേരുന്നത്.

സ്കൂള്‍ ലൈെബ്രറേറിയന്‍ താര ടി എസ്, സിസ്റ്റര്‍ ലീന തുടങ്ങിയവര്‍ സംരഭത്തിന് നേതൃതം നല്‍കുന്നു.

vox_editor

Recent Posts

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

5 hours ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 days ago