Categories: Kerala

ദേവാലയങ്ങള്‍ ഞായറാഴ്ച തുറക്കും ?

ടിപിആര്‍ നിരക്ക് ഗണ്യമായി കുറയുന്നതോടെ അടുത്ത ഞായര്‍ മുതല്‍ ദേവാലയങ്ങളില്‍ ദിവ്യബലികള്‍ പുന;രാഭിക്കാന്‍ സാധ്യത.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം :  ടിപിആര്‍ നിരക്ക് ഗണ്യമായി കുറയുന്നതോടെ അടുത്ത ഞായര്‍ മുതല്‍ ദേവാലയങ്ങളില്‍ ദിവ്യബലികള്‍ പുന;രാഭിക്കാന്‍ സാധ്യത.

അടുത്ത ബുധനാഴ്ച അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സഭാ നേതൃത്വങ്ങളുടെയും സംഘടനകളുടെയും വിശ്വാസികളുടെയും പ്രതിഷേധം കണക്കിലെടുത്ത് മാനദണ്ഡങ്ങളോടെ അരാധനാലയങ്ങള്‍ തുറക്കാനായി അടിയന്തിര നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് 2 ആഴ്ചയായി ടിപിആര്‍ നിരക്കിലുണ്ടാവുന്ന കുറവുകള്‍ ദേവാലയങ്ങള്‍ തുറക്കുന്നുളള സാധ്യത കൂട്ടുന്നുണ്ട് ,

എന്നാല്‍ ഇപ്പോഴും ആരോഗ്യ സംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തുറന്ന മദ്യശാലകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആള്‍കൂട്ടമുണ്ടാകുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 4 കാറ്റഗറികളായി തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുമ്പോള്‍ ടിപ്പിആര്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ ദേവാലയങ്ങള്‍ തുറക്കാന്‍ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും.

ആരാധനാലയങ്ങള്‍ തുറക്കാത്തതിനെ പുതിയ കെപിസസി പ്രസിഡന്‍റ് കെ സുധാകരന്‍ വിമര്‍ശിച്ചതും പ്രതി പക്ഷത്തു നിന്നുയരുന്ന പ്രതിഷേധങ്ങളും ബുധനാഴ്ച തന്നെ തീരുമാനം ഉണ്ടാകാനുളള സാധ്യതയിലേക്കാണ് പോകുന്നത്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

9 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

13 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago