Categories: Kerala

സുഹൃത്‌ ബന്ധം ദൃഡമാക്കി 1975 മേജര്‍ സെമിനാരി ബാച്ചുകാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍

സുഹൃത്‌ ബന്ധം ദൃഡമാക്കി 1975 മേജര്‍ സെമിനാരി ബാച്ചുകാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട; 41 വര്‍ഷത്തെ സൗഹൃദം പുതുക്കി നെയ്യാറ്റിന്‍കര ബിഷപ്പും സുഹൃത്തുക്കളും ഇരിങ്ങാലക്കുട രൂപതയിലെ കല്ലേറ്റിന്‍കരയില്‍ ഒത്തുചേര്‍ന്നു. നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍ ബോംബെയിലെ കല്ല്യാണ്‍ രൂപതാ ബിഷപ്‌ ഡോ.തോമസ്‌ ഇലവനാല്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ , തലശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍.വര്‍ഗ്ഗീസ്‌ എളുകുന്നേല്‍ തുടങ്ങി 1975 ആലുവ ബാച്ചിലെ മേജര്‍ സെമിനാരിക്കാരുടെ കൂട്ടായ്‌മയാണ്‌ ഇരിങ്ങാലക്കുടയില്‍ ഒത്തുചേര്‍ന്നത്‌.

സൗഹൃദത്തിന്റെ ഊഷ്‌മളത ആത്‌മീയ പ്രവര്‍ത്തനത്തില്‍ ചൈതന്യം നല്‍കുമെന്ന്‌ കൂട്ടായമയുടെ അനുഭവം പങ്കുവച്ച്‌ നെയ്യാറ്റിന്‍കര ബിഷപ്‌ പറഞ്ഞു. കഴിഞ്ഞ തവണ നെയ്യാറ്റിന്‍കര രൂപതയിലെ ലോഗോസ്‌ പാസ്റ്ററല്‍ സെന്ററിലായിരുന്നു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്‌. അടുത്ത വര്‍ഷം കല്ല്യാണ്‍ രൂപതയില്‍ ഇവരുടെ 42 ാമത്‌ സംഗമം നടക്കും. കേരളത്തിലെ 3 റീത്തുകളിലും ഉള്‍പ്പെടുന്ന വൈദികര്‍ ഈ കൂട്ടായ്‌മയിലുണ്ട്‌. പരസ്‌പരം ആശയങ്ങള്‍ പങ്കുവക്കാനും പുതിയ തീരുമാനങ്ങളിലൂടെ കരുത്തരാകാനും കൂട്ടായ്‌മ സഹായകമായെന്ന്‌ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ്‌ പറഞ്ഞു.

ഇത്തവണ 32 പേരാണ്‌ കൂട്ടായ്‌മയില്‍ പങ്ക്‌ ചേര്‍ന്നത്‌. കൂട്ടായ്‌മയുടെ ഭാഗമായി നടന്ന ദിവ്യബലിയില്‍ കല്ല്യാണ്‍ രൂപതാ ബിഷപ്‌ ഡോ.തോമസ്‌ ഇലവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ വചന സന്ദേശം നല്‍കി.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

9 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

21 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

23 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago