Categories: Kerala

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ അംഗത്വ മാസാചരണത്തിന് തുടക്കം കുറിച്ചു

സ്വയം നവീകരിക്കുക കാലത്തിനൊപ്പം മാറുക...

ജോസ് മാർട്ടിൻ

കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപത നവംബർ മാസം അംഗത്വ മാസമായി ആചരിക്കുന്നത്തിന്റെ രൂപതാതല ഉദ്ഘാടനം അരൂർ എം.എൽ.എ. ശ്രീമതി ദലീമ ജോജോ നിർവഹിച്ചു. യുവജനങ്ങളുടെ നന്മയെ വളർത്തുവാൻ തയ്യാറാവണമെന്ന് എം.എൽ.എ. തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

രൂപതാ പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷതയിൽ അരൂക്കുറ്റി സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോയി സെബാസ്റ്റ്യൻ (CEO TECGENTSIA) മുഖ്യാതിഥിയായിരുന്നു. സ്വയം നവീകരിക്കുക കാലത്തിനൊപ്പം മാറുക എന്ന ആഹ്വാനമാണ് ജോയി സെബാസ്റ്റ്യൻ നൽകിയത്.

ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ഇടവക വികാരി ഫാ.ആന്റണി കുഴുവേലി, രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് ചാക്കോ, ഫാ.സനീഷ് പുള്ളിക്കപറമ്പിൽ, കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, ജോളി പാവേലി, സെൽജൻ കുറുപ്പശേരി, ജിജോ സേവ്യർ, ക്ലിന്റൺ ഫ്രാൻസിസ്, അലീഷ ട്രീസ, ടിഫി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

കെ.സി.വൈ.എം.പ്രസ്ഥാനത്തെ അറിയുവാൻ പഠനക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് രൂപതാ പ്രസിഡന്റ് കാസി പൂപ്പന കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago