Categories: Kerala

കോട്ടപ്പുറം രൂപതയിൽ സന്യസ്തർക്ക് സിനഡ് പരിശീലനം

കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: മെത്രാന്മാരുടെ 16-ാമത് സാധാരണ സിനഡിന്റെ സന്യസ്തർക്കുള്ള പരിശീലനം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2023-ൽ റോമിൽ വച്ച് നടത്താൻ പോകുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ മുന്നൊരുക്ക പരിശീലനം സന്യാസ സഭകളിലെ വൈദികർക്കും, സന്യസ്ഥർക്കുമായി കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

സിനഡാത്മക സഭയ്ക്കായ് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയത്തിൽ കെ.ആർ.എൽ.സി. – ബി.സി.സി. സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആർബി ക്ലാസ്സ് നയിച്ചു.

സിനസിന്റെ മുന്നൊരു പരിശീലനത്തിന് കോട്ടപ്പുറം രൂപതാ വികാർ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ. ലിജോ മാത്യൂസ് ആശംസ അർപ്പിച്ചു. സിനഡ് കോഡിനേറ്റർ ഫാ.നിമേഷ് അഗസ്റ്റിൻ സ്വാഗതവും, സിനഡ് കോണ്ടാറ്റ് പേഷ്സൺ ശ്രീമതി റീന സൈമൺ നന്ദിയും അർപ്പിച്ചു.

സിനഡിന്റെ രൂപതാതലത്തിലുള്ള മുന്നൊരുക്ക പരിശീലനത്തിൽ 5 ഫെറോനകളിലായി ഇടവക ബി.സി.സി, കുടുംബ സിനഡ് അർത്ഥ പൂർണ്ണമാക്കാൻ സന്യസ്തർ ചർച്ച നടത്തുകയും ചെയ്തു. കോട്ടപ്പുറം രൂപതയിലെ എല്ലാ സന്യാസ ഭവനങ്ങളിൽ നിന്നുമുള്ള സന്യസ്തരും രൂപതാ കോർ ടീം അംഗങ്ങളും ക്‌ളാസിൽ പങ്കെടുത്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago