Categories: India

കത്തോലിക്കാ സ്കൂള്‍ മധ്യപ്രദേശില്‍ അടിച്ച്‌ തകര്‍ത്തു

'ജയ് ശ്രീറാം' വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്...

സ്വന്തം ലേഖകൻ

സാഗര്‍: വടക്കേ ഇന്ത്യയില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക്‌ നേരെയുളള ആക്രണം തുടരുന്നു. മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്‍റ് ജോസഫ് സ്കൂളാണ് ഇന്നലെ ഉച്ചയോടെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്. സ്കൂളിന് നേരെ ഇരച്ചെത്തിയ തീവ്രഹിന്ദുത്വവാദികള്‍ മറ്റ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ സ്കൂള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി പരിവര്‍ത്തനം ചെയ്യുന്നുവെന്നു പ്രാദേശിക യുട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയ്ക്കു പിന്നാലെയാണ് ‘ജയ് ശ്രീറാം’ വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്.

ഗേറ്റിന്‍റെ പൂട്ട് തകര്‍ത്താണ് അക്രമികള്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചത്. ക്രൈസ്തവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചായിരുന്നു ആക്രമണം. സ്കൂളിന് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലുകളും വാഹനവും തകര്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികള്‍ക്കായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. രൂപത ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ ‘സാഗര്‍ വോയ്സില്‍’ പ്രസിദ്ധീകരിച്ചു.

എന്നാല്‍ ‘ആയുദ്ധ്’ എന്ന യൂട്യൂബ് ചാനലില്‍ ഈ ഫോട്ടോ സ്കൂളിലെ ഹിന്ദു കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രൂപതാധികാരികള്‍ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഇന്നത്തെ ആക്രമണം തടയന്‍ പോലീസിനായില്ല. സംഭവം അതീവ ഗുരുതരമാണെന്നും അക്രമികളെ ഉടന്‍ നിയമ നടപടികള്‍ക്ക് മുന്നിലെത്തിക്കണമെന്നും സാഗര്‍ രൂപതയുടെ പി ആര്‍ ഓ ഫാ. സാബു പുത്തന്‍പുരക്കല്‍ ആവശ്യപെട്ടു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

17 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago